കീഴരിയൂർ:നിധിൻ കുറുമയിലിന്റേയും ഷാന ടീച്ചറുടേയും മക്കളായ നവനി,ആരവ് എന്നിവരുടെ ജൻമദിന സന്തോഷത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന് ഇൻവർട്ടർ സമർപ്പിച്ചു.കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുപ്പ് മാസ്റ്റർ ഇൻവർട്ടർ ഏറ്റുവാങ്ങി.കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് അധ്യക്ഷനായി.രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് ചെയർമാൻമാരായ ടി.എ സലാം,ശശി പാറോളി,നിധിൻ കുറുമയിൽ എന്നിവർ സംസാരിച്ചു.കെ.അബ്ദുറഹ്‌മാൻ സ്വാഗതവും കൈൻഡ് ട്രഷറർ അഡ്വ.ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.














