---പരസ്യം---

കെ. സ്റ്റോർ കീഴരിയൂരിൽ ആരംഭിച്ചു

On: March 12, 2026 8:15 PM
Follow Us:
പരസ്യം

കീഴരിയൂർ:കേരളത്തിലെ റേഷൻകടകളെ നവീകരിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന കെ. സ്റ്റോർ കീഴരിയൂരിൽ ആരംഭിച്ചു. കീഴരിയൂർ സെൻ്ററിലെ ആതിര ആർക്കേഡിൽ പ്രവർത്തിക്കുന്ന 72ാം നമ്പർ റേഷൻകടയോടനുബന്ധിച്ചാണ് കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ കെ.സ്റ്റോർ തുറന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർ ശ്രീനിവാസൻ പുളിയുള്ളതിൽ ആമുഖഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വിജില എരേമ്മൻകണ്ടി ആദ്യ വിൽപ്പന നടത്തി. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനറി ഉൽപ്പന്നങ്ങളും ഈ സ്റ്റോറിലൂടെ ലഭിയ്ക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!