---പരസ്യം---

ലോകവനിതാ ദിനം വ്യത്യസ്ഥതയോടെ ആഘോഷിച്ച് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം

On: March 14, 2026 7:47 AM
Follow Us:
പരസ്യം

കീഴരിയൂർ:ലോകവനിതാ ദിനം വ്യത്യസ്ഥതയോടെ ആഘോഷിച്ച് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കീഴരിയൂർ തെരുവിൽ പാട്ടും പറച്ചിലും സംഗീതശില്പവും അവതരിപ്പിച്ചത് ശ്രദ്ധേയമായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനസ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. വനിതാവേദി പ്രവർത്തകരുടെ നാടൻ പാട്ടോടെ കലാപരിപാടികൾ ആരംഭിച്ചു. വി.പി. സദാനന്ദൻ വനിതാദിന സന്ദേശം നൽകി. ബി. ഡെലീഷിൻ്റെ സംവിധാനത്തിൽ ഇന്ത്യയുടെ മകൾ എന്ന സംഗീതശില്പം അവതരിപ്പിച്ചു. അജിത ആവണി ,അനുശ്രീ നികേഷ് , ലിനേഷ് ചെന്താര , ഇ.എം നാരായണൻ, ഐ. ശ്രീനിവാസൻ,സഫീറ കാര്യത്ത്, വിജിത ഡെലീഷ്,എന്നിവർ നേതൃത്വം നൽകി. പി. ശ്രീജിത്ത് സ്വാഗതവും സി.ഡി. എസ് ചെയർപേഴ്സൻ ആതിര ടി.എം. നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!