കീഴരിയൂർ കണ്ണോത്ത് യു.പി. സ്കൂൾ പഠനോത്സവം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സവിത വി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം നിഷാഗ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ കഥകളും കവിതകളും ഉൾപ്പെടുന്ന രചനാ സമാഹാരത്തിൻ്റെ പ്രകാശനം നിർവഹിച്ചു കൊണ്ടാണ് പഠനോത്സവത്തിന് തുടക്കം കുറിച്ചത്. പ്രധാനാധ്യാപിക കെ. ഗീത സ്വാഗതം പറഞ്ഞു. എ. ശ്രീജ, ബി ഡലീഷ്, സി.കെ. സ്വപ്ന എന്നിവർ സംസാരിച്ചു. പoനോൽപന്നങ്ങളുടെയും , ചാർട്ടുകളുടെയും, രചനാ സമാഹാരങ്ങളും പ്രദർശിപ്പിച്ചു.