---പരസ്യം---

കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ-വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

On: January 15, 2026 5:13 PM
Follow Us:
പരസ്യം

ജനുവരി 15 പാലിയേറ്റീവ്ദിനാചരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.കൈൻഡ് ചെയർമാൻ കെ പ്രഭാകരകുറുപ്പ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് അധ്യക്ഷനായി. കെ.അബ്ദു റഹ്‌മാൻ പാലിയേറ്റീവ് കെയർ ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം തേറമ്പത്ത് കുഞ്ഞബ്ദുള്ള, കൈൻഡ് വൈസ് ചെയർമാൻമാരായ ടി.എ സലാം,ശശി പാറോളി,സി.പി അബ്ദുളള ഹാജി,എം.ജറീഷ്,സാബിറ നടുക്കണ്ടി,പ്രഷീന,അക്ഷയ് കുമാർ എസ്.ഡി എന്നിവർ സംസാരിച്ചു. കൈൻഡ് സെക്രട്ടറിമാരായ യു.കെ അനീഷ് സ്വാഗതവും റിയാസ് പുതിയടത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!