കീഴരിയൂര്‍ കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാഘോഷം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.നിര്‍മല അധ്യക്ഷത വഹിച്ചു. : പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷ കനായി തിരഞ്ഞെടുക്കപ്പെട്ട ബാബു വെട്ടിപ്പാണ്ടി, ജൈവ കര്‍ഷകനായ രാജേഷ് പടിഞ്ഞാറെ നെല്ലിയുള്ളതില്‍, എസ്.സി.വിഭാഗം കര്‍ഷകനായ മധു.വി.എന്‍ പരുത്തിക്കുഴി, വനിതാ കര്‍ഷകയായ ശോഭ നെല്ലിയുള്ളതില്‍ താഴ, വിദ്യാര്‍ഥി കര്‍ഷകനായ അനുദേവ് പുനത്തില്‍ മീത്തല്‍ എന്നിവരെ പൊന്നാട അണിയിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ ഉപഹാരമായി നല്‍കി. പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് എന്‍.എം : .സുനില്‍ കുമാര്‍, കൃഷി ഓഫി സര്‍ അശ്വതി ഹര്‍ഷന്‍, സ്ഥിരം സമിതി അധ്യക്ഷ അമല്‍ സരാഗ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു, പഞ്ചായത്ത് അം ഗം കെ.സി.രാജന്‍, കീഴരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, പി. കെ.ബാബു, ബാലന്‍ നായര്‍ ചുക്കോത്ത്, ടി.യു സൈനുദ്ദീന്‍, ടി. സുരേഷ് ബാബു, കെ.ടി.ചന്ദ്രന്‍ , ബാലകൃഷ്ണന്‍ ഇടത്തില്‍, കാര്‍ഷിക വികസന സമിതി അം ഗം ഇ.ടി.ബാലന്‍, അസി. കൃഷി : ഓഫിസര്‍ പി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.