---പരസ്യം---

കൂറ്റൻ പാറക്കല്ലും ഇടിഞ്ഞു വീഴാറായ മണ്ണും അപകട ഭീഷണിയുയർത്തുന്നു.

On: July 30, 2024 11:07 AM
Follow Us:
പരസ്യം

കീഴരിയൂർ :കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത. സർക്കാർ മൃഗാശുപത്രിയുടെ കെട്ടിടത്തോട് തൊട്ട് പിറകുവശത്തും റോഡിനുതൊട്ടുമാണ് കൂറ്റൻ ഉരുളൻ കല്ലും മണ്ണും പൊട്ടി വീഴാൻ തക്ക വിധം നില്ക്കുന്നത്. വൈദ്യുതി ലൈനുകളും ഈ അപകട ഭീഷണി നിലനിൽക്കുന്ന ഭാഗത്തോട് തൊട്ടാണ് ഉള്ളത്. മൂന്ന് വീട്ടുകാർ ഇതിന് എതിർവശത്ത് ഭയത്തോടെയാണ് കഴിയുന്നത്. ആശുപത്രിക്ക് പിറകുവശം സ്വകാര്യവ്യക്തിയുടെ സ്ഥലം വലിയ ഉയരത്തിൽ മണ്ണെടുത്ത് കുഴിച്ച നിലയിലാണ്.

നൂറുകണക്കിന് ആളുകൾ സർക്കാർ അലോപ്പതി ആശുപത്രിയിലും ആയുർവേദാശുപത്രിയിലും മൃഗാശുപത്രിയിലും എത്തിച്ചേരുന്നത് ഈ റോഡിലൂടെയാണ്. ബസ്സുൾപ്പെടെയുള്ള ഒട്ടനവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയാണ്. ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!