---പരസ്യം---

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് സംസ്ഥാന എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊളോർക്കണ്ടി സലാം കീഴരിയൂർ

On: January 2, 2026 4:59 PM
Follow Us:
പരസ്യം

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് സംസ്ഥാന എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊളോർക്കണ്ടി സലാം കീഴരിയൂർ.പേരാമ്പ്ര ചോയ്സ് ബേക്കറി ഉടമയാണ് .സലാം പേരാമ്പ്ര കെ.എച്ച്.ആർ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം; ഹോട്ടൽ മേഖലയുടെ അവകാശ പോരാട്ടങ്ങളിൽ സംസ്ഥാനതല നേതൃത്വം വഹിച്ചിട്ടുണ്ട്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി അബ്ദുൽ സലാം പേരാമ്പ്രയെ ഇപ്പോൾ തിരഞ്ഞെടുത്തത്. നിലവിൽ സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി, പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സലാം, നിലവിൽ പേരാമ്പ്ര യൂണിറ്റിന്റെ രക്ഷാധികാരി കൂടിയാണ്. സംഘടനയുടെ വിവിധ തലങ്ങളിൽ വഹിച്ച നേതൃപരമായ മികവിനുള്ള അംഗീകാരമായാണ് ഈ പുതിയ സംസ്ഥാനതല പദവി അദ്ദേഹത്തെ തേടിയെത്തിയത്.​ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും ശ്രദ്ധേയമായ പരിപാടികൾക്കും നേതൃത്വം നൽകിയ വ്യക്തിത്വമാണ് അബ്ദുൽ സലാം. മേഖല നേരിടുന്ന സങ്കീർണ്ണമായ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!