---പരസ്യം---

ആപ്പിളിന്റെ കാഞ്ഞബുദ്ധി; ദീപാവലിക്ക് വില കുറയും, ഐഫോൺ 17 മോഡലിന് 6000 ഡിസ്‌കൗണ്ട്! എവിടെ കിട്ടും?

On: October 18, 2025 9:23 PM
Follow Us:
പരസ്യം

ആപ്പിളിന്റെ ഐഫോൺ സീരീസ് എപ്പോഴും സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. സെപ്റ്റംബർ 9ന് നടന്ന ആപ്പിളിന്റെ “ആവേ-ഡ്രോപ്പിംഗ്” ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.

ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.

പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ഉപയോക്താക്കളോടുള്ള അവരോട് സമീപനമാണ്.

തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നം തന്നെ ലഭിക്കണം എന്ന ആഗ്രഹത്താലാണ് കമ്പനി ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇപ്പോൾ നിങ്ങൾ ആ മോഡൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിൽ നല്ലൊരു ഓഫർ വന്നിട്ടുണ്ട്, അടിസ്ഥാന വേരിയന്റ് ആയ ആപ്പിൾ ഐഫോൺ 17 മോഡലിന് ആണ് ഈ ഓഫർ ലഭ്യമാവുക. വിജയ് സെയിൽസിൽ ആണ് ഈ ഓഫർ ലഭിക്കുക. ദീപാവലിയോട് അനുബന്ധിച്ചുള്ള നല്ല ഓഫറുകളിൽ ഒന്നായിരിക്കും ഇത്. ഓഫറിന്റെ വിശേഷങ്ങൾ അറിയാം.

ഐഫോൺ 17 ഓഫറുകൾ

ദീപാവലി കാലത്താണ് മികച്ച ഓഫറുമായി വിജയ് സെയിൽസ് രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആപ്പിൾ ഐഫോൺ 17 വാങ്ങുന്നവർക്ക് ഐസിഐസിഐ, എസ്ബിഐ, ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എല്ലാത്തരം ഇടപാടുകൾക്കും 6000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ ഇടപാടുകളിൽ 4000 രൂപയുടെ കിഴിവ് കൂടി ലഭിക്കും.

കൂടാതെ, പുതിയ ഐഫോൺ 17ന്റെ കിഴിവിന് പകരമായി വാങ്ങുന്നവർക്ക് അവരുടെ പഴയ സ്‌മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. ശ്രദ്ധേയമായി, എക്‌സ്‌ചേഞ്ച് മൂല്യം ഉപകരണത്തിന്റെ മോഡലിനെയും പ്രവർത്തന സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. എന്ന് വച്ചാൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഐഫോൺ 16 കൈവശം ഉണ്ടെങ്കിൽ വില ഗണ്യമായി കുറയുമെന്ന് അർത്ഥം. ഇതും ഉപയോഗപ്പെടുത്താവുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!