---പരസ്യം---

വാട്സ്ആപ്പിൽ പുതിയ അപ്ഡേഷൻ; എന്താണ് വാട്‌സ്ആപ്പ് യൂസര്‍നെയിം?

On: December 12, 2025 4:33 PM
Follow Us:
പരസ്യം

ജനപ്രിയ സാമൂഹിക മാധ്യമമാണ് വാട്സ് ആപ്പ്. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് വാട്സ് ആപ്പിനെ ജനപ്രിയമാക്കുന്നത്. വാട്സ് ആപ്പ് ഇപ്പോൾ പുതിയ അപ്ഡേഷൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഹൈലൈറ്റ്:

  • സാമൂഹിക മാധ്യമങ്ങളിലെ ജനപ്രിയ ആപ്പാണ് വാട്സ് ആപ്പ്
  • പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ് ആപ്പ്
  • യൂസർ നെയിം ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്

മാധ്യമങ്ങളിൽ ഏറ്റവും ജനപ്രിയ ആപ്പാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പമായതുകൊണ്ടും ഫോട്ടോകൾ, വീഡിയോകൾ, ശബ്ദ സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ എന്നിവ ഷെയർ ചെയ്യാനും വാട്സാപ്പിലൂടെ സാധിക്കുന്നതിനാൽ വാട്സ്ആപ്പ് ജനപ്രിയമാണ്. അതിനുമപ്പുറം വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാൻ സാധിക്കുമെന്നതും വാട്സാപ്പിനെ പ്രിയങ്കരമാക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സവിശേഷത കാരണം ഇത് സുരക്ഷിതമായ ഒരു സോഷ്യൽ മീഡിയ ആപ്പായാണ് കണക്കാക്കപ്പെടുന്നത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എളുപ്പത്തിൽ ബന്ധം നിലനിർത്താൻ വാട്ട്‌സ്ആപ്പ് സഹായിക്കുന്നു.ഇപ്പോഴിതാ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. ഇനി മുതൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടമുള്ള യൂസർനെയിം റിസർവ് ചെയ്യാൻ സാധിക്കും. ഇത് എല്ലാവർക്കും ഒരുപോലെ അവസരം നൽകാൻ സഹായിക്കും.

എന്താണ് വാട്‌സ്ആപ്പ് യൂസര്‍നെയിം?
ഈ പുതിയ യൂസർനെയിം സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഇഷ്ടമുള്ള പേരുകൾ നേരത്തെ തന്നെ കണ്ടെത്താനും സംരക്ഷിക്കാനും അവസരം നൽകും. ഈ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് 2.25.22.9 ബീറ്റാ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ, എല്ലാവർക്കും ഒരുപോലെ അവസരം ലഭിക്കുമെന്നും, ചില പ്രത്യേക ഉപയോക്താക്കൾ മാത്രം ജനപ്രിയമായ പേരുകൾ സ്വന്തമാക്കുന്നത് ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ഫോൺ നമ്പർ നൽകിയാണ് വാട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത്. ഇനി നമ്പറിന്റെ സ്ഥാനത്ത് ഉപയോക്താക്കൾക്ക് യൂസർ നെയിം ഉപയോഗിച്ച് മെസേജുകൾ അയക്കാൻ സാധിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്‌സ്ആപ്പ് കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിങ്ങളുടെ വാട്‌സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യൂസർ നെയിം ഓപ്‌ഷൻ വാട്സ്ആപ്പ് കൊണ്ടുവരുമ്പോൾ ഒരു പേരിനുവേണ്ടി നിരവധി ആളുകൾ രംഗത്ത് വരാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിനായി മെറ്റ യൂസർ നെയിം റിസർവ് ചെയ്യാനുള്ള ഓപ്‌ഷൻ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. കൃത്യമായ പഠനവും പരീക്ഷണവും കഴിഞ്ഞതിന് ശേഷം മാത്രമേ മെറ്റ ഈ ഒരു തീരുമാനത്തിലേക്ക് കടക്കാൻ സാധ്യതയുള്ളൂ.

ഇതുകൂടാതെ, മറ്റ് പല പുതിയ മാറ്റങ്ങളും വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആരാണ് കാണേണ്ടതെന്ന് തീരുമാനിക്കാൻ സാധിക്കും. അതുപോലെ തന്നെ കോൾ ഹബ് സൗകര്യം ഐഒഎസിൽ ലഭ്യമാകും. ഇതിൽ ഷെഡ്യൂളിംഗ് ഡയലർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുന്നുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൈവ് ഫോട്ടോസ്, എഐ തീമുകൾ, സ്റ്റിക്കറുകൾ എന്നിവയും പുതിയ അപ്‌ഡേറ്റിൽ ഉണ്ടാകും എന്നുമാണ് കരുതപ്പെടുന്നത്.

ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴികളും പങ്കുവെച്ചിട്ടുണ്ട്. ഗ്രൂപ്പ് അലേർട്ട് ഓപ്ഷനുകൾ മെച്ചപ്പെടുത്താനും, ചാറ്റുകളിൽ മെറ്റ എഐ സംയോജിപ്പിക്കാനും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!