ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ക്രിസ്മസ്-പുതുവത്സര ഓഫര്‍.മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനുകള്‍ എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യമിട്ടു കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
അണ്‍ലിമിറ്റഡ് 5ജി ഡാറ്റയ്ക്കും ഒടിടി ആനുകൂല്യങ്ങള്‍ക്കും പുറമെ, ഗൂഗിളിന്റെ ഏറ്റവും പുതിയ എഐസേവനമായ ‘ജെമിനി പ്രോ’ സൗജന്യമായി നല്‍കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നത്. വെറും 103 രൂപ മുതലാണ് പ്ലാനുകള്‍ ആരംഭിക്കുന്നത്.
ഹീറോ വാര്‍ഷിക റീചാര്‍ജ് (Hero Annual Recharge)
3,599 രൂപയുടെ പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. 365 ദിവസമാണ് പ്ലാനിന്റെ കാലാവധി. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റയാണ് വാഗ്ദാനം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.
ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍ (Super Celebration Monthly Plan)
28 ദിവസം കാലാവധിയുള്ള പ്രതിമാസ പ്ലാനാണിത്. പ്രതിദിനം 2 ജിബി അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആക്‌സസ്, പരിധിയില്ലാത്ത വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്.എം.എസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്ലാനിലും 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ സൗജന്യമായി ലഭിക്കുമെന്നതാണ് ആകര്‍ഷണം.
പ്രതിമാസം 500 രൂപ വിലമതിക്കുന്ന ഒടിടി ആപ്പുകളും പ്ലാനില്‍ സൗജന്യമാണ്. യൂട്യൂബ് പ്രീമിയം (YouTube Premium), ജിയോ ഹോട്ട്സ്റ്റാര്‍ (JioHotstar), ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍, സോണി ലിവ്, സീ5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സണ്‍ നെക്സ്റ്റ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാല്‍, ഫാന്‍കോഡ്, ഹൊയ്ചോയ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഫ്‌ളെക്‌സി പാക്ക് (Flexi Pack)
കൂടുതല്‍ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ചെറിയ പ്ലാനാണിത്. ഡാറ്റ: 5 ജിബി (മൊത്തം ഡാറ്റ). കാലാവധി: 28 ദിവസം. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും അനുവദിക്കുന്നുണ്ട്.















