കീഴരിയൂർ:കൈൻഡ് പാലിയേറ്റീവ് കെയറിന്റെ തുടക്കം മുതൽ കൈൻഡിന് കരുത്ത് പകർന്നുവരുന്ന സി.പി അബ്ദുല്ല ഹാജി കൈൻഡ് ഫിസിയോതെറാപ്പി സെന്ററിലേക്ക് ഓഫർ ചെയ്ത ട്രഡ്മിൽ,അക്യുപ്രഷർ മെഷീൻ എന്നിവ കൈൻഡിന് സമർപ്പിച്ചു.ചടങ്ങിൽ കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ, ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത്, രക്ഷാധികാരി ഇടത്തിൽ ശിവൻ മാസ്റ്റർ, വൈസ് ചെയർമാൻമാരായ ടി. എ സലാം, ശശി പാറോളി, ട്രഷറർ അഡ്വക്കേറ്റ് ഷാനിദ് ചങ്ങരോത്ത്,നിധിൻ കുറുമയിൽ തുടങ്ങിയവർ സംബന്ധിച്ചു.