കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, കീഴരിയൂർ കൃഷിഭവൻ സംയുക്തമായി നടത്തിയ ഓണക്കനി നിറപ്പൊലിമ സി.ഡി.എസ്തല ഉദ്ഘാടനം പത്താം വാർഡിലെ തനിമ ജെ എൽജി ഗ്രൂപ്പിന് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ അശ്വതി ഹർഷൻജെ.എൽജി ഗ്രൂപ്പ് അംഗങ്ങൾക്ക് ക്ലാസ് നൽകി. അസി: സെക്രട്ടറി പ്രിയ വി, അഗ്രി സി.ആർ.പി ശോഭ എൻ.ടി, സി.ഡി എസ് മെമ്പർമാർ, അസി: കൃഷി ഓഫീസർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു ജെ. എൽജി ഗ്രൂപ്പ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സി.ഡി എസ് ചെയർപേഴ്സൺ വിധുല വി.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ഇ ഉപസമിതി കൺവീനർ ഷീബ .വി.വി നന്ദി പറഞ്ഞു