---പരസ്യം---

മദ്റസത്തുൽ ഖുർആൻ പ്രവേശനോൽസവം

On: June 14, 2025 6:56 PM
Follow Us:
പരസ്യം

കീഴരിയൂർ:ശാന്തിവയൽ മദ്റസത്തുൽ ഖുർആൻ പ്രവേശനോൽസവം കേരള മദ്റസ എജുക്കേഷൻ ബോർഡ് മുൻ ഡയറക്ടർ ഡോ. സുഷീർ ഹസൻ പയ്യോളി ഉദ്ഘാടനം ചെയ്തു.മാനുഷിക മൂല്യങ്ങളും ധാർമികതയുള്ള തലമുറകളെ രൂപപ്പെടുത്തുന്നതിൽ മദ്റസകൾ നിർവ്വഹിക്കുന്ന ദൗത്യം ഏറെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.മദ്‌റസ കമ്മറ്റി പ്രസിഡണ്ട് സി.വി അബ്ദുൽ ഖാദർ അധ്യക്ഷനായി.മുഖ്യാഥിയായി പങ്കെടുത്ത സിറാജ് മേപ്പയ്യൂർ മാജിക്കിലൂടെയും ഗെയിമുകളിലൂടെയും പരിപാടിക്ക് ആവേശം പകർന്നു.

മജ്ലിസ് ഹിക്മ ടാലന്റ് സർച്ച് വിജയികൾ, എസ്.എസ്.എൽ.സി,പ്ലസ്ടു ഉന്നത വിജയികളായ പൂർവ്വ വിദ്യാർത്ഥികൾ, മലർവാടി റമദാൻ പരിപാടികളിലെ വിജയികൾ,ഖുർആൻ പ്രശ്നോത്തരി വിജയികൾ എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. സഈദ് തയ്യിൽ, സജ്ന എരോത്ത്, ഫർഹാന.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രൻസിപ്പൽ നബീല സി.കെ സ്വാഗതവും അഷ്റഫ്.ടി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!