---പരസ്യം---

എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ?

On: July 21, 2024 3:24 PM
Follow Us:
പരസ്യം

എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്. ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മൾ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാൽ അതിന്റെ പിന്നാലെ അമിതവേഗത്തിൽ പോകുക, ഹോൺ അടിച്ചതിന്റെ ദേഷ്യത്തിൽ സൈഡ് നൽകാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. നിരത്തിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിങ്ങാണ് എപ്പോഴും നമ്മൾ മാതൃകയാക്കേണ്ടത് വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.മറ്റു ഡ്രൈവർമാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിങ്ങ്. രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക. ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിങ്ങ്. എപ്പോഴും നമ്മൾ നമ്മുടെ മുന്നിൽ ഒരു എസ്കേപ്പ് റൂട്ട് ശ്രദ്ധിക്കണം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!