നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (നാല്‍കോ)- ഭുവനേശ്വര്‍, ഒഡീഷ, യില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനി റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. 110 ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 22 വരെ അപേക്ഷ നല്‍കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനമുണ്ടാവും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഋ1 ഗ്രേഡില്‍ അസിസ്റ്റന്റ് മാനേജരായി നിയമിക്കും.
തസ്തികയും ഒഴിവുകളും
നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 110.
| മെക്കാനിക്കല്‍ | 59 |
| ഇലക്ട്രിക്കല്‍ | 27 |
| കെമിക്കല്‍ | 24 |
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 1,40,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
30 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കെമിക്കല്‍) ബിഇ/ ബിടെക് ബിരുദം നേടിയിരിക്കണം.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും 55 ശതമാനം മാര്‍ക്ക് മതി.
2025ലെ ഗേറ്റ് എക്സാം എഴുതിയവരായിരിക്കണം. സ്കോറിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റിങ് നടത്തി ഇന്റര്‍വ്യൂവിന് വിളിപ്പിക്കും.
എഞ്ചിനീയറിങ് അവസാന വര്‍ഷ ബിരദധാരികള്ക്കും അപേക്ഷിക്കാം. (യോഗ്യത അഭിമുഖത്തിന് മുന്‍പ് നേടിയാല്‍ മതിയാവും).
അപേക്ഷ ഫീസ്
ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ. മറ്റുള്ളവര്‍ 100 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.nalcoindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 22 (വൈകീട്ട് 5 മണി). വിശദമായ വിജ്ഞാപനവും, പ്രോസ്പെക്ടസും വെബ്സൈറ്റില്‍ ലഭ്യമാണ്.














