കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ പ്ലാൻ്റ് മാനേജർ ,ജൂനിയർ അക്കൌണ്ടൻ്റ് തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
പ്ലാൻ്റ് മാനേജർ
ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജിയിൽ എം.വി.എസ്സി (MVSc) ബിരുദവും, ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിംഗ് / അബാറ്റോയർ മാനേജ്മെന്റ് മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കാണ്. അല്ലെങ്കിൽ ബി.വി.എസ്സി (BVSc) ബിരുദവും, ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിംഗ് / അബാറ്റോയർ മാനേജ്മെന്റ് മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്. മാസം 40,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/Plant-Manager.pdf
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 13 രാവിലെ 11 ന് ആലപ്പുഴ കളക്ട്രേറ്റിൽ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.
യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം: പ്രതിമാസം 22500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. ഇമെയിൽ: keralasamakhya@gmail.com
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണം ചെയ്ത ഒഴിവിലേക്ക്
ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി ഒമ്പതിന് രാവിലെ 10 ന് നടത്തും. യോഗ്യത- കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍- 04994256440.













