---പരസ്യം---

കൊയിലാണ്ടിയിൽ സീബ്രാ ലൈൻ ഇല്ലാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു

On: January 4, 2026 3:55 PM
Follow Us:
പരസ്യം

കൊയിലാണ്ടി:ദേശീയപാതയിൽ സീബ്ര ലൈൻ ഇല്ലാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു.
കാലപ്പഴക്കത്തെ തുടർന്ന് ഇവ മാഞ്ഞുപോയതോടെ കാൽ നടയാത്രക്കാർ പല സ്ഥലത്തും ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത് കൊയിലാണ്ടി പഴയ ബസ്റ്റാന്റിന്റെ മുന്നിൽ നേരത്തെ ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കറും, സീബ്ര ലൈനും പൂർണ്ണമായി മാഞ്ഞുപോയതോടെ യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത് . താലൂക്ക് ആശുപത്രിയുടെ മുന്നിലും ഇതെ അവസ്ഥയാണ് നിലവിലുള്ളത്.പ്രായമായവർ, വിദ്യാർത്ഥികൾ കുട്ടികൾ എന്നിവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സീബ്രാലൈൻ ഇല്ലാതായതോടെ ആശുപത്രിയിലേക്ക് ബസ്സിറങ്ങി നടന്നുവരുന്ന ആളുകൾ വലിയ പ്രയാസം അനുഭവിച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. നേരത്തെ ഇത്തരം സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരോ ഹോം ഗാർഡുകളോ , ഉണ്ടാവുക പതിവായിരുന്നു എന്നാൽ ഇപ്പോൾ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ മുന്നിൽ മാത്രമാണ് നിയമപാലകർ ഡ്യൂട്ടിയിൽ നിൽക്കുന്നത്. റോഡിൻറെ വശങ്ങളിൽ ജല, പദ്ധതിക്ക് വേണ്ടി ചാലുകൾ നിർമ്മിച്ചതോടെ യാത്രക്കാർ പ്രയാസം അനുഭവിക്കുകയാണ്
ഫുട്പാത്തിന് ഇരുവശത്തും കമ്പിവേലികൾ ഉള്ളതുകൊണ്ട്, ഒരു പ്രത്യേക സ്ഥലത്താണ് യാത്രക്കാർ ഒരുമിച്ച് റോഡ് മുറിച്ചു കടക്കുന്നത് ഈ സമയത്ത് ദീർഘദൂരവാഹനങ്ങൾ പെട്ടെന്ന് കടന്നു വരികയും പലപ്പോഴും അപകടത്തിന് കാരണമാവുകയും ചെയ്യുന്നു. കൊയിലാണ്ടി നഗരത്തിൽ വേഗത കുറയ്ക്കാനുള്ള സിഗ്നൽ ലൈറ്റുകളോ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഇക്കാലം വരെ ഉണ്ടായിട്ടില്ല.ഇടുങ്ങിയ റോഡുകൾ ആയതുകൊണ്ട് തന്നെ അപകടസാധ്യതയും കൂടുതലാണ്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!