കിടപ്പ് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാര്‍ക്കും അവരുടെ ശാരീരിക പരിമിതി മറികടക്കുന്നതിന് വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകൊയുടെ RVY & ADIP സ്കീം വഴി കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സഹകരണത്തോടെ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ഭിന്നശേഷിക്കാരുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് യു.ഡി.ഐ.ഡി ആയി ബന്ധപ്പെട്ട പരാതി പരിഹാരത്തിനുള്ള അദാലത്തും ഉണ്ടായിരിക്കുന്നതാണ്. സഹായ ഉപകരണങ്ങൾ ഏതൊക്കെ അനുവദിക്കണമെന്ന് കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പ് 2025 ഡിസംബര്‍ 29,30,31 തിയതികളിൽ കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിൽ വെച്ച് നടക്കുന്നതാണ്.
ക്യാമ്പ് തിയതികൾ
🕙29.12.2025 തിങ്കളാഴ്ച- ഗവ ഹയർ സെക്കണ്ടറി ബോയ്സ് സ്കൂൾ കൊയിലാണ്ടി
🕙30.12.2025 ചൊവ്വാഴ്ച – ഗവ മോഡൽ പോളി ടെക്നിക് കോളേജ് വടകര.
🕙31.12.2025 ബുധനാഴ്ച്ച – മേരി മാതാ കാത്തീഡ്രൽ പാരിഷ് ഹാൾ താമരശ്ശേരി.
സമയം: രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ
ഹിയറിംഗ് എയ്ഡ്, കൃത്രിമ കൈ കാലുകള്‍, പ്രത്യേകം തയ്യാറാക്കിയ ഷൂ എന്നിവ ആവശ്യമുള്ളവര്‍ ക്യാമ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേള്‍വി പരിശോധന സംവിധാനം ക്യാമ്പില്‍ ഒരുക്കുന്നതാണ്.
മറ്റ് ഉപകരണം ആവശ്യമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല.
ബന്ധപ്പെട്ട രേഖകള്‍ സഹിതം വീട്ടിലുള്ളവരെയോ പരിചയമുള്ളവരെയോ ക്യാമ്പിലേക്ക് അയച്ചാല്‍ മതി.
മുതിര്‍ന്ന പൗരന്മാർക്കുള്ള സഹായ ഉപകരണങ്ങൾക്ക് ആവശ്യമുള്ള രേഖകൾ (RVY സ്കീം)
ആധാർ കാർഡ് (60 വയസ്സ് തെളിയിക്കാന്‍) ഒറിജിനലും ഒരു പകര്‍പ്പും
ബിപിഎൽ റേഷൻ കാർഡ് ഒറിജിനലും 3 പേജും ഉള്ള ഒരു പകര്‍പ്പും
എപിഎൽ ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (പ്രതിമാസ വരുമാനം 15000 കവിയരുത്)
1 പാസ്‌പോർട്ട് സൈസ് ഫോട്ടോ
ശ്രവണസഹായി ഗുണഭോക്താക്കൾക്ക് നിലവിലെ വർഷത്തെ ഒറിജിനൽ ഓഡിയോഗ്രാം റിപ്പോർട്ട് ആവശ്യമാണ് (റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് ക്യാമ്പില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതാണ്)
ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍
ഭിന്നശേഷിക്കാര്‍ ഹാജരാക്കേണ്ട രേഖകള്‍
40% മുകളില്‍ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനലും ഒരു പകര്‍പ്പും
ബിപിഎൽ റേഷൻ കാർഡ് ഒറിജിനലും ഒരു പകര്‍പ്പും
എപിഎൽ ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
UDID കാർഡ് ഒറിജിനലും ഒരു പകര്‍പ്പും
ആധാർ കാർഡ് ഒറിജിനലും ഒരു പകര്‍പ്പും
റേഷന്‍ കാര്‍ഡ്/ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ഡിസംബര്‍ 23 പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഉള്ള സമയത്ത് ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍ നം: 0495 2353345
ഭിന്നശേഷിക്കാരുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് യു.ഡി.ഐ.ഡി ആയി ബന്ധപ്പെട്ട പരാതി പരിഹാരത്തിനുള്ള അദാലത്തിനായി നേരിട്ട് ഹാജരാകാവുന്നതാണ്. അദാലത്തിനായി കൊണ്ട് വരേണ്ട രേഖകള്‍
40% മുകളില്‍ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതിന്‍റെ ഒറിജിനല്‍
UDID കാർഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ ഒറിജിനല്‍
ആധാർ കാർഡ് ഒറിജിനല്‍
പാസ്‌പോർട്ട് സൈസ് ഫോട്ടോ
ഭിന്നശേഷിക്കാരായ ആളുടെ ഒപ്പ്/വിരലടയാളം വെള്ള പേപ്പറില്‍ എടുത്തത്.












