---പരസ്യം---

4280 രൂപയുടെ വര്‍ധനവ്..!! റോക്കേറ്ററി സ്വര്‍ണം.. ആഭരണത്തിന് 1.10 ലക്ഷം രൂപ

On: December 26, 2025 10:45 AM
Follow Us:
പരസ്യം

സംസ്ഥാനത്ത് സ്വര്‍ണ വില പിടിവിട്ട് കുതിക്കുന്നു. പവന്‍ വില ഒരു ലക്ഷം കടന്നതിന് ശേഷം താഴേക്ക് വീഴാത്ത സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ സ്പോട്ട് വിലയില്‍ ഇപ്പോഴും വര്‍ധനവ് തുടരുന്നു. ഉടനടി ഡെലിവറി ചെയ്യുന്നതിനായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്വര്‍ണത്തിന്റെ വില ഇന്ന് രാവിലെ ഔണ്‍സിന് 4,498 ഡോളറിന് മുകളിലായിരുന്നു.

ഇത് മുന്‍ ക്ലോസിംഗില്‍ നിന്ന് 0.43 ശതമാനവും ഒരു ആഴ്ചയില്‍ 3.69 ശതമാനവും ഉയര്‍ന്നു. ഡിസംബര്‍ 24 ന് സ്പോട്ട് വില അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനമായ 4,521.70 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ച എംസിഎക്സില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാമിന് 1,38,179 രൂപയിലാണ് എംസിഎക്സില്‍ ആഭ്യന്തര ഫ്യൂച്ചേഴ്സ് സ്വര്‍ണ വില ക്ലോസ് ചെയ്തത്. സംസ്ഥാനത്തെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 12835 രൂപ ചെലവ് വരും. ഇന്നലെ 12765 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ 102120 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 102680 ആയി ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 4280 രൂപയാണ് പവന്‍ സ്വര്‍ണത്തിന് കൂടിയത്. ആഭരണമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ന് ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ചുരുങ്ങിയത് 1.10 ലക്ഷം രൂപയെങ്കിലും ചെലവ് വരും എന്നുറപ്പാണ്.

ഡിസംബര്‍ 24 ന് പ്രസിദ്ധീകരിച്ച ഓഗ്മോണ്ട് ബുള്ളിയന്‍ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ വിലയില്‍ വര്‍ഷം തോറും 72% വര്‍ധന വാണ് രേഖപ്പെടുത്തിയത്. ഫെഡ് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നതും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നതും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു സുരക്ഷിതമായ ഡിമാന്‍ഡും മാക്രോ അനിശ്ചിതത്വങ്ങളും കാരണം 2026 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900-5,000 ഡോളര്‍ എന്ന നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!