കീഴരിയൂർ ഗ്രാമപഞ്ചായത്ത് 2025 തദ്ദേശ സ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നമ്പ്രത്തുകര യു പി സ്കൂളിനെയാണ് ഹരിത ബൂത്തായി മാറ്റിയത്. മടഞ്ഞ തേങ്ങോല കൊണ്ട് നിർമ്മിച്ച സ്വാഗത കവാടം, കവാടത്തിൽ പനയോല കൊണ്ട് നിർമ്മിച്ച പൂക്കുലകൾ കൊണ്ടലങ്കരിച്ചിരുന്നു, ചൂടി കൊണ്ട് സ്വാഗതം എന്നെഴുതി ഹരിതസേന എഴുതിയും വരച്ചും തയ്യാറാക്കിയ തുണിയിൽ തീർത്ത ബാനർ , കുരുത്തോലകൾ കൊണ്ടും മുറ്റം അലങ്കരിച്ചു .

ജൈവ അജൈവ മാലിന്യ നിക്ഷേപിക്കുന്നതിനായി പനയോല കൊണ്ടും തേങ്ങോല കൊണ്ടും നിർമ്മിച്ച കൊട്ടകൾ, ബൂത്തിൻ്റെ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചു. ദിശാ സൂചകൾ കവുങ്ങിൽ പാളയിൽ എഴുതി തയ്യാറാക്കി . ഹരിത ബൂത്തിൻ്റെ മേൽനോട്ടത്തിനായി 2 ഹരിതസേന അംഗങ്ങളെ നിയോഗിച്ചു,

അവരുടെ ബാഡ്ജ് തയ്യാറാക്കിയത് പാളകൊണ്ട് നിർമ്മിച്ച പൂവിൻ്റെ രൂപത്തിലാണ് .ഹരിത ബൂത്തിന് മാറ്റുകൂട്ടാനായി പനയോലകൾ കൊണ്ടും മുളകൊണ്ടും ഹരിത കുടിൽ (ഹരിത കൂട്) നിർമ്മിച്ചു. വാഴയിൽ പൂച്ചവാലൻ ചെടി ഉപയോഗിച്ചാണ് ഹരിത കുടിലിൻ്റെ പേരെഴുതിയത്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം ഹരിത സേനാംഗം വീട്ടിൽ വെച്ച് തയ്യാറാക്കി ഹരിത കുടിലിൽ സജ്ജീകരിക്കുകയും അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു,ഭക്ഷണ വിതരണം ചെയ്യാനും കഴിക്കാനായി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ചു. കുടിവെള്ളം മൺ കൂജയിൽ ആയിരുന്നു കുടിവെള്ളം ഒരുക്കിയത്.

ഹരിത കുടിലിന് മാറ്റ് കൂട്ടാനായി കുരുത്തോല കൊണ്ട് നിർമിച്ച കൗതുകവസ്ക്കുകൾ ( മീൻ, ചെണ്ട പച്ചത്തുള്ളൻ ചെമ്മീൻ), പനയോല നിർമ്മിത മുറം, വേസ്റ്റ് പേപ്പർ കൊണ്ട് പഞ്ചായത്ത് എച്ച്ഐ അനൂന നിർമിച്ച ഹരിത സേന അംഗത്തിൻ്റെ രൂപം, ചൂലേന്തിയ കാക്ക മോഡൽ, കളിമണ്ണ് നിർമ്മിത ഹരിത സേനാംഗത്തിന്റെ മിനിയേച്ചർ രൂപങ്ങൾ,ഇലക്ഷന് വന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനായി പേപ്പർ പേനകൾ, ഉപയോഗം കഴിഞ്ഞ ശേഷം പേപ്പർ പേന നിക്ഷേപിക്കുന്നതിന് വേണ്ടിയിട്ടുള്ള “എഴുതിത്തീർന്ന സമ്പാദ്യം ” ഹരിത സേന വാഹനം മോഡൽ,എന്നിവ കൊണ്ട് ഹരിത കുടിൽ അലങ്കരിച്ചു , ബൂത്തിലെത്തുന്ന വോട്ടർമാർക്കായി 2 സെൽഫി പോയിന്റുകൾ (ഗ്രീൻ പോയിൻറ് ,എക്കോ ക്ലിക്) നിർമ്മിച്ചു.സെൽഫി പോയിൻറ് ആയ ഗ്രീൻ പോയിൻറ് ഒരുക്കിയത് സ്കൂൾ മുറ്റത്തെ മരത്തിൽ ചായമടിച്ചു മനോഹരമാക്കിയ ചിരട്ടകൾ,പാളകൾ,പാളയിൽ എഴുതി തയ്യാറാക്കിയ ഹരിത സന്ദേശങ്ങൾ ഒപ്പ് ശേഖരണം, വാക്യങ്ങൾ എഴുതൽ എന്നിവ തൂക്കിയിട്ടാണ്. രണ്ടാമത്തെ സെൽഫി പോയിൻറ് ആയ എക്കോ ക്ലിക്കിനെ മനോഹരമാക്കാനായി കോറ തുണിയിൽ ബാനർ ഒരുക്കി. ഇലകൾ കൊണ്ട് സെൽഫി പോയിൻ്റിൻ്റെ പേരെഴുതി.പാള കൊണ്ട് നിർമ്മിച്ച് ചായമടിച്ച് മനോഹരമാക്കിയ പൂക്കൾ കൊണ്ട് അലങ്കരിച്ച്,ബാനറിന്റെ അരികുകളിലായി വാഴയിലയിൽ ഹരിത സന്ദേശം എഴുതി,ബാനറിന്റെ അരികിലായി വരച്ച പൂവിൻറെ മധ്യഭാഗത്തായിട്ടാണ് ഫോട്ടോ പോയിന്റ് ഒരുക്കിയത്. കോറത്തുണി മരത്തിൻറെ രൂപത്തിൽ വെട്ടിയെടുത്ത് അതിൽ ഒപ്പ് ശേഖരണം (Sig – Nature)നടത്തി.മരത്തിൽ പുല്ലുകൊണ്ടും വള്ളിച്ചെടികൾ കൊണ്ടും അലങ്കരിച്ച ഊഞ്ഞാൽ ( ഹരിത ഊയൽ) വോട്ടർമാർക്കായി ഉരുക്കിയിരുന്നു. തേങ്ങോല വെച്ച് നിർമ്മിച്ച വഞ്ചി മോഡൽ പൂച്ചെട്ടി കൊണ്ടലങ്കരിച്ചു.പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് ഹരിത ബൂത്ത് ഒരുക്കിയത്.














