---പരസ്യം---

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷന് അനുമതി

On: October 30, 2025 12:41 AM
Follow Us:
പരസ്യം

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍.പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോര്‍ജ് കുര്യന്‍ അറിയിച്ചത്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദര്‍ശിച്ചപ്പോള്‍ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്കൊപ്പം അന്നത്തെ ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!