---പരസ്യം---

യുഎഇയിൽ ജോലി വേണോ? 1.40 ലക്ഷം ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ വേറേയും..ഇപ്പോൾ അപേക്ഷിക്കാം

On: September 28, 2025 11:32 AM
Follow Us:
പരസ്യം

ദുബായിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസിലേക്ക് (DCAS) പരിചയസമ്പന്നരായ ഇഎംടി/പാരാമെഡിക് ടെക്നീഷ്യൻമാരുടെ ഒഴിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആകെ 35 ഒഴിവുകളാണുള്ളത്. ഇതിൽ 30 പുരുഷന്മാർക്ക് മുൻഗണനയുണ്ട്, 5 ഒഴിവുകൾ സ്ത്രീകൾക്കാണ്. ബിഎസ്‌സി ആക്‌സിഡന്റ് & എമർജൻസി കെയർ ടെക്‌നോളജി, ബിഎസ്‌സി ട്രോമ കെയർ മാനേജ്‌മെൻ്റ്, അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിംഗ് എന്നിവയാണ് യോഗ്യതകൾ.ഡി എച്ച് എ അല്ലെങ്കിൽ ഡി സി എ എസ് ഡാറ്റാഫ്ലോ, ഡി സി എ എസ് ഇ എം ടി/പാരാമെഡിക്/അഡ്വാൻസ്ഡ് പാരാമെഡിക് പ്രൊമെട്രിക് പാസ് എന്നിവ നിർബന്ധമാണ്.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യാവശ്യമാണ്. സാധുവായ ബി എൽ എസ്, എ സി എൽ എസ്, പി എച്ച് ടി എൽ എസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കൂടാതെ, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. 22 മുതൽ 40 വയസ് വരെയാണ് പ്രായപരിധി.

ഓൺലൈൻ വഴിയായിരിക്കും അഭിമുഖം നടക്കുക. പ്രൊമെട്രിക് പരീക്ഷ ഇന്ത്യയിൽ വെച്ച് തന്നെ എഴുതാൻ സാധിക്കും. ആദ്യഘട്ടത്തിൽ പ്രൊമെട്രിക് പരീക്ഷ പാസായവരെ മാത്രമായിരിക്കും വെർച്വൽ അഭിമുഖത്തിനായി പരിഗണിക്കുക.

പ്രൊമെട്രിക് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുൻപായി ഡാറ്റാഫ്ലോ റിപ്പോർട്ട് (ഡി എച്ച് എ അല്ലെങ്കിൽ ഡി സി എ എസ്) ആരംഭിക്കുകയും, ബി എൽ എസ്, എ സി എൽ എസ്, പി എച്ച് ടി എൽ എസ് എന്നിവ പൂർത്തിയാക്കുകയും വേണം. പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ രണ്ട് അവസരങ്ങൾ മാത്രമാണ് ലഭിക്കുക. രണ്ടുതവണ പരാജയപ്പെട്ടാൽ ഉദ്യോഗാർത്ഥിയെ പരിഗണിക്കുന്നതല്ല.

ഇ എം ടിക്ക് AED 5000 ദിർഹം, പാരാമെഡിക്കിന് 6000 ദിർഹം ആണ് ശമ്പളം. അഡ്വാൻസ്ഡ് പാരാമെഡിക് തസ്തികയുടെ ശമ്പളം ഡി സി എ എസ് ലൈസൻസും എംപ്ലോയ്‌മെൻ്റ് വിസയും ഔദ്യോഗിക ജോലി ആരംഭിക്കുന്ന തീയതിയെയും ആശ്രയിച്ചിരിക്കും.

പ്രതിമാസം 800 ദിർഹം താമസബത്തയായി ലഭിക്കും. തൊഴിലുടമ താമസം ഒരുക്കുകയാണെങ്കിൽ ഈ ബത്ത കുറയ്ക്കുന്നതാണ്. പ്രതിമാസം 300 ദിർഹം യാത്രാബത്തയായി നൽകും. തൊഴിലുടമ ഗതാഗത സൗകര്യം ഒരുക്കുകയാണെങ്കിൽ ഈ ബത്തയും കുറയ്ക്കുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 5-നോ അതിനുമുമ്പോ അവരുടെ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പുകൾ, വിദ്യാഭ്യാസ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ gcc@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം ബി ബി എസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ എൻ എം സി രജിസ്ട്രേഷനോടുകൂടിയ ബി എസ് സി അല്ലെങ്കിൽ ജി എൻ എം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!