---പരസ്യം---

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു

On: July 3, 2025 9:59 AM
Follow Us:
പരസ്യം

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ മൂന്ന് മുതല്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോള കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിക്കായുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ഡെയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതിയും പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി സ്മാര്‍ട്ട് ഡെയറി ഫാം പദ്ധതി, മില്‍ക്കിങ് മെഷീന്‍ വാങ്ങാന്‍ ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക്തലത്തിലെ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371254

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!