---പരസ്യം---

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

On: December 23, 2025 1:39 PM
Follow Us:
പരസ്യം

ആലപ്പുഴ:ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ  8 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നാല് വാര്‍ഡുകളിലാണ് രോഗബാധ. 

ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയില്‍ കോഴികള്‍ക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗബാധ. 

കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം കൈമാറി. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!