---പരസ്യം---

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകം കൂടുതൽ ചേർത്തതിനുള്ള പുരസ്കാരം കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് ലഭിച്ചു.

On: June 29, 2025 5:06 PM
Follow Us:
പരസ്യം

കീഴരിയൂർ : 2024-25 വർഷത്തിൽ കൊയാലാണ്ടി താലൂക്കിൽ ഏറ്റവും കൂടുതൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകം ചേർത്തതിനുള്ള പുരസ്കാരം കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് ലഭിച്ചു. ഉള്ളിയേരി വെച്ച് നടന്ന താലൂക്ക് സംഗമത്തിൽ വെച്ച്ജില്ല ലൈബ്രറി കൗൺസിൽ അംഗം ജി.കെ വൽസലയിൽ നിന്ന് ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്തും താലൂക്ക് കൗൺസിൽ അംഗം എം സുരേഷുംപുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എൻ ശങ്കരൻ മാസ്റ്റർ, താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ പ്രസിഡൻ്റ് എൻ. ആലി, എൻ.വി ബാലൻ, കെ.പി രാധാകൃഷ്ണൻ, താലൂക്ക് ജില്ല കൗൺസിൽ മെമ്പർമാർ എന്നിവർ പങ്കെടുത്തു.ഫോട്ടോ: ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം വരിക്കാരെ ചേർത്തതിനുള്ള ഉപഹാരം ജി.കെ വൽസലയിൽ നിന്ന് ഗ്രന്ഥാശാല പ്രവർത്തകർ സ്വീകരിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!