---പരസ്യം---

തങ്കമലക്വാറി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം സമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

On: July 31, 2024 6:45 PM
Follow Us:
പരസ്യം

കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അനിയന്ത്രിതമായി കരിങ്കൽ പൊട്ടിക്കുന്നത് മൂലം രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ വെള്ളം സംഭരിച്ച് നില്ക്കുന്നുണ്ട്. തുടർച്ചയായ മഴ മൂലം ഇത് പൊട്ടി ക്വാറിയുടെ താഴ്ഭാഗത്തേക്ക് മണ്ണും മരവും ചേർന്ന് ഒഴുകിയെത്തിയാൽ നുറുകണക്കിന് വീടുകൾക്കും ജീവനും അപകടം വരുത്തുമെന്നുറപ്പാണ്. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റി സമാധാനത്തോടെ ജീവിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ക്വാറി ഖനനം അടിയന്തരമായി നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!