കീഴരിയൂർ:കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി 20 വരെ നടക്കുന്ന ജനകീയ കാമ്പയിൻ ഉദ്ഘാടനം IAPC കേരള വൈസ് ചെയർമാൻ കരീം വാഴക്കാട് നിർവഹിച്ചു.കൈൻഡ് ചെയർമാൻ കെ.പ്രഭാകര കുറുപ്പ് അധ്യക്ഷനായി.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ അതിഥിയായി പങ്കെടുത്തു. കെ.അബ്ദുറഹ്‌മാൻ കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു.

കൈൻഡ് രക്ഷാധികാരികമായ ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു,വൈസ് ചെയർമാൻ ടി.എ സലാം, സെക്രട്ടറി യു.കെ. അനീഷ്,ട്രഷറർ ഷാനിദ് ചങ്ങരോത്ത്,കെൻഡ് വിമൻസ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് രജിത കടവത്ത് വളപ്പിൽ എന്നിവർ സാംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും വൈസ് ചെയർമാൻ ശശി പാറോളി നന്ദിയും പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി ജനകീയ ധനസമാഹരണം, ലിവർ കിഡ്നി ഡിസീസ് ഏർലി ഡിറ്റക്ഷൻ ക്യാമ്പ്,കമ്മ്യൂണിറ്റി സൈക്കാട്രി ഉൽഘാടനം,ബ്ലഡ് ബാങ്ക് ആപ് ലോഞ്ചിംഗ്,വളണ്ടിയർ ട്രൈനിംഗ്, ഫീഡ് ബാക്ക് ഹോം കെയർ,സ്‌റ്റുഡന്റ്സ് മീറ്റ്,പാലിയേറ്റീവ് കെയർ ദിനാചരണം, ചിത്രരചനാ മൽസരം, അയൽപക്ക കൂട്ടായ്മ സംഗമങ്ങൾ,കിടപ്പിലായവർക്കൊപ്പം സായാഹ്ന യാത്രകൾ,കിടപ്പിലായവരുടേയും വളണ്ടിയർമാരുടേയും സംഗമം എന്നീ പരിപാടികൾ നടക്കും.














