---പരസ്യം---

ഒരു അച്ഛൻ്റെ വിയർപ്പിനാൽ തുന്നിയിട്ട ഐ എ എസ് കുപ്പായം, ഐക്യത്തിൻ്റെയും

On: March 7, 2026 9:52 AM
Follow Us:
പരസ്യം

എന്റെ കയ്യിൽ 200 രൂപയെ ഒള്ളൂ. ഇപ്പോൾ അനിയൻ വന്ന് 500 രൂപ കൊണ്ട് തന്നിട്ട് പോയി” UPSC Rank 57 നേടിയ ശ്രീജയുടെ അച്ഛൻ പറഞ്ഞതാണ്.ഇതാണ് കുടുംബം എന്ന് പറയുന്നത്.അവർ ഒരുമിച്ചു നിന്ന് നേടി എടുത്ത വിജയം അനിയനും അളിയന്മാരും അച്ഛനും മക്കളും അമ്മയും പള്ളിക്കാരും എല്ലാവരും ദാരിദ്ര്യത്തെ തോൽപ്പിച്ച വിജയം – മകൾക്ക് പിന്നിൽ നിന്ന അച്ഛന്റെ വലിയ ത്യാഗം ജെ എസ് ശ്രീജയുടെ നേട്ടത്തിന് പിന്നിൽ ഒരു കുടുംബത്തിന്റെ വലിയ പോരാട്ടമുണ്ട്. റാങ്ക് 57 നേടി സിവിൽ സർവീസിൽ ഇടം നേടിയ ഈ വിജയം ഒരു അച്ഛന്റെ ത്യാഗവും സഹനവും നിറഞ്ഞ കഥയാണ്.“കുട്ടികൾ പഠിക്കണം എങ്കിൽ അവരുടെ കൂടെ നിൽക്കണം” – ഇതാണ് ശ്രീജയുടെ അച്ഛൻ പറയുന്ന ഏറ്റവും വലിയ സന്ദേശം.താൻ ജോലിക്ക് പോകുമ്പോൾ(തിരുവനന്തപുരം ജില്ലയിൽ എവിടെയും സൈക്കിൾ ചവിട്ടി പോകും ) പോലും ചെലവ് കുറയ്ക്കാൻ ശ്രമിക്കുമായിരുന്നു. കടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ പണം ചിലവഴിക്കാതെ, തലേ ദിവസത്തെ ചോറും മീൻ കറിയും രസവും വരെ വീട്ടിൽ നിന്ന് കൊണ്ടുപോയി കഴിക്കുമായിരുന്നു.അങ്ങനെ പണം മിച്ചം വച്ചാൽ അത് മക്കളുടെ പഠനത്തിന് ഉപയോഗിക്കാമെന്ന് അദ്ദേഹം കരുതി.“കിട്ടുന്ന പൈസ എല്ലാം മക്കൾക്ക് വേണ്ടി ഭാര്യയെ ഏൽപ്പിച്ചു. ഭാര്യ അത് കൃത്യമായി മാനേജ് ചെയ്‌തു. അവർ എല്ലവരും എന്റെ സാഹചര്യം മനസിലാക്കി കൂടെ നിന്നു” – അച്ഛൻ അഭിമാനത്തോടെ പറയുന്നു.കുടുംബത്തിന്റെ പിന്തുണയും ഈ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.അച്ഛൻ രണ്ട് തവണ പ്രത്യേകമായി നന്ദിയോടെ ഓർക്കുന്നത് അളിയന്മാരെയാണ്. “എന്റെ അളിയന്മാർ എന്നെ വളരെ സഹായിച്ചിട്ടുണ്ട്” എന്നാണ് അദ്ദേഹം പറയുന്നത്.ശ്രീജയുടെ അമ്മ കുടുംബശ്രീയിൽ പോകുന്നുണ്ട്. ശ്വാസംമുട്ടൽ പ്രശ്നം ഉള്ളതിനാൽ തൊഴിൽ ഉറപ്പ് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഒരു സ്പ്രേയ്ക്ക് മാത്രം 450 രൂപ ചെലവാകുന്നു. കിട്ടുന്ന ചെറിയ പണവും അമ്മ മിച്ചം പിടിച്ചാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്.ഇന്റർവ്യൂവിന് പോകേണ്ട സമയത്തും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അവസാനം പള്ളിയിൽ നിന്നാണ് സഹായം ലഭിച്ചത്. ടിക്കറ്റ് എടുക്കാൻ അളിയന്മാർ കുറച്ച് പണം നൽകി.“എന്റെ കയ്യിൽ 200 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ അനിയൻ വന്ന് 500 രൂപ കൊടുത്തിട്ട് പോയി” – ആ നിമിഷം ഓർത്തപ്പോൾ അച്ഛൻ പറഞ്ഞു.അച്ഛൻ ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം പറയുമ്പോൾ, സിവിൽ സർവീസ് റാങ്ക് നേടിയ മകൾ അഭിമാനത്തോടെ അത് കേട്ട് നിൽക്കുകയായിരുന്നു. ഒരു കുറച്ചിലും ഇല്ല. അതാണ് ഒരു മകൾ.സത്യത്തിൽ ഈ വിജയം ശ്രീജയുടെ മാത്രം അല്ല.മുഴുവൻ കുടുംബവും അർഹിക്കുന്ന വിജയം തന്നെയാണ് ഇത്.കള്ള് കുടിച്ചു നടന്ന് “ഇത് നമ്മളെ കൊണ്ട് പറ്റില്ല” എന്ന് പറയുന്ന ചില അച്ഛന്മാർ ഈ കഥ കേൾക്കണം.ഒരു അച്ഛൻ ഉറച്ച് നിന്നാൽ, ഒരു മകൾ രാജ്യത്തെ തന്നെ മാറ്റുന്ന ഉയരങ്ങളിൽ എത്താം

ശ്രീജ ജെ.എസ് – UPSC Rank 57

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!