---പരസ്യം---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോൽസവം

On: March 3, 2026 9:41 PM
Follow Us:
പരസ്യം

കീഴരിയൂർ:തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാർത്ഥി ഹരിത സേന – ഇക്കോ സെൻസ് സ്കോളർഷിപ്പിന്റെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ കോ- ഓഡിനേറ്റർ സീനത്ത് ശുചിത്വ പഠനോത്സവത്തെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. എയിഷ ആർ.ധീരജ് ശുചിത്വ പ്രതിജ്ഞക്ക് നേതൃത്വം നൽകി.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വി സുനിലകുമാരി,ടീച്ചർ കോ-ഓഡിനേറ്റർമാരായ കെ അബ്ദുറഹ്‌മാൻ, സുജല,അഭിജിത്ത് എന്നിവർ സംസാരിച്ചു.

ഇക്കോ സെൻസ് സ്കോളർഷിപ്പിനായി വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളും അറിവുകളും ഉൾപ്പെടുത്തിയ റിപ്പോർട്ടുകളുടെ അവതരണം,വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോ പ്രദർശനം,സ്കൂൾതല റിപ്പോർട്ട് അവതരണം,പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം,ഹരിത കർമ്മ സേന അംഗങ്ങൾ അവതരിപ്പിച്ച സംഗീതശില്പം എന്നിവ നടന്നു.തുടർന്ന് സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രശംസാ പത്രം വിതരണം ചെയ്തു.സ്കോളർഷിപ്പിന് അർഹരായ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ 50 വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം ലഭിക്കും.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത വലിയ പറമ്പത്ത് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അനുന നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!