കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി.കെ ബാബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടതുപക്ഷ മുന്നണിക്ക് തുടർ ഭരണം ലഭിച്ച കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ബാബു പ്രസിഡണ്ടും, സന്ധ്യ കുനിയിൽ വൈസ് പ്രസിഡണ്ടും ആകും.സി പി എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗമാണ് പി .കെ ബാബു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 14 അംഗ ഭരണ സമിതിയിൽ എൽ ഡി എഫിന് 9 സീറ്റും യു.ഡി എഫിന അഞ്ച് സീറ്റും ലഭിച്ചു.തുടർച്ചയായി സി പി എം ഭരണം നിലനിൽക്കുന്ന ഗ്രാമപഞ്ചായത്താണ് കീഴരിയൂർ.