കീഴരിയൂർ:ജലനിധി പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ മൂന്ന് വർഷമായിട്ടും നന്നാക്കിയില്ല; ഫ്രീഡം ഫൈറ്റേർസ് ഗ്രൗണ്ട് മുതൽ പാലാഴി മീത്തൽ വരെ യുള്ള റോഡാണ് മൂന്ന് വർഷമായിട്ടും നന്നാക്കാതെ നാട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടുന്നത്.ഈ ഭാഗത്ത് പതിനേഴ് ഇടങ്ങളിലായി കീറിയ ഭാഗങ്ങൾ ഇന്നും അടയ്ക്കാതെ കിടക്കുന്നത് നാട്ടുകാർക്ക് വലിയ സുരക്ഷാ ഭീഷണിയും ഉണ്ടാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ആശുപത്രിയിലേക്ക് പോകാൻ പോലും ഇത് തടസ്സമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഉചിത നടപടികൾ എടുത്ത് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
-അതുൻലാൽ പാലാക്കണ്ടി
















