---പരസ്യം---

പ്രതിവർഷം 48,000 രൂപ വരെ; എസ്.സി, എസ്.ടി, ഒ.ബി.സി സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

On: November 13, 2025 6:41 PM
Follow Us:
പരസ്യം

ഇന്ത്യയിൽ, ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ), എസ്‌.സി (പട്ടികജാതി), എസ്‌.ടി (പട്ടികവർഗം) തുടങ്ങിയ സംവരണ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ വിവിധ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഒമ്പതാം ക്ലാസ് മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുന്നു. 2025–26 അക്കാദമിക് സെഷനിലെ എസ്‌.സി. എസ്.ടി, ഒ.ബി.സി സ്‌കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെ ധനസഹായം ലഭിക്കും. അതിനായി സർക്കാർ നിരവധി കോടി രൂപയുടെ ഒരു വലിയ ബജറ്റും അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ലഭിക്കുന്ന സ്കോളർഷിപ്പാണിത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക സർക്കാർ പോർട്ടൽ വഴി സ്കോളർഷിപ്പിന് എളുപ്പത്തിൽ അപേക്ഷിക്കാം. വെബ്സൈറ്റ്: https://scholarships.gov.in/യോഗ്യതകൾ

അപേക്ഷകൻ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന ഇന്ത്യൻ പൗരനായിരിക്കണം.

താഴ്ന്ന വരുമാനക്കാരോ മധ്യവർഗമോ ആയിരിക്കണം.

മാതാപിതാക്കൾ പ്രധാനമായും കൃഷിയിലൂടെയോ ദിവസക്കൂലിയിലൂടെയോ ഉപജീവനമാർഗം കണ്ടെത്തണം.

കഴിഞ്ഞ അധ്യയന വർഷത്തിൽ വിദ്യാർഥി മികച്ച പ്രകടനം കാഴ്ച​വെക്കുന്നവരായിരിക്കണം.

വിദ്യാർഥിയുടെ ക്ലാസ് അല്ലെങ്കിൽ കോഴ്സിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ വ്യത്യസ്ത സ്കോളർഷിപ്പ് തുകകൾ നൽകുന്നു. പരമാവധി സാമ്പത്തിക ആനുകൂല്യം പ്രതിവർഷം 48,000 രൂപ വരെയാകാം.

സ്കോളർഷിപ്പ് ഒമ്പതാം ക്ലാസ് മുതൽ ബിരുദ, ഡിപ്ലോമ , പ്രഫഷൽ കോഴ്സുകൾ പഠിക്കുന്നവർക്ക് ലഭ്യമാണ്. അർഹരായവർക്ക്

സ്കോളർഷിപ്പ് തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!