എം.ജി പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ സി.ബി.സി.എസ് ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ studentportal.mgu.ac.in ൽ.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് (പുതിയ സ്ക്കീം-2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് നവംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഫൈനോടെ നവംബർ 13 വരെയും സൂപ്പർ ഫൈനോടെ നവംബർ 14 വരെയും അപേക്ഷ സ്വീകരിക്കും.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ വൊക്കേഷനൽ റിഹാബിലിറ്റേഷൻ സെൻററിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണജോലി ചെയ്യാൻ താൽപമുള്ളവരിൽനിന്ന് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം, 2025 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.
സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയം നിർബന്ധം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, തിരിച്ചറിയൽ കാർഡിൻറെ പകർപ്പ്, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഭരണവിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർക്ക് (1) നവംബർ 17ന് മുമ്പ് നൽകണം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (ബാച്ലർ ഓഫ് ഫാഷൻ ടെക്നോളജി, ബി.എസ് സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ മോഡൽ-3 (പുതിയ സ്ക്കീം-2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 17 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.















