---പരസ്യം---

‘സൂപ്പർ സേവിങ്‌സ്’! നിക്ഷേപം ഇരട്ടിയാക്കാം, ഉയർന്ന വരുമാനവും നേടാം: ഈ സ്കീമിൽ ആർക്കെല്ലാം നിക്ഷേപിക്കാം?

On: October 15, 2025 8:00 PM
Follow Us:
പരസ്യം

പോസ്റ്റ് ഓഫീസ് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അപകട സാധ്യത കുറഞ്ഞതും, ഉയർന്ന വരുമാനം നൽകുന്നതുമായി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. നിക്ഷേപം ഇരട്ടിയാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ചേരാവുന്ന മികച്ച പദ്ധതിയാണ് കിസാൻ വികാസ് പത്ര അഥവാ കെവിപി.

115 മാസത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന കിസാൻ വികാസ് പത്ര പദ്ധതി ഇന്ത്യയിലെ പ്രായപൂർത്തിയായ ഏതൊരു പൗരനും അനുയോജ്യമാണ്. നിലവിൽ 7.5 ശതമാനം പലിശ നിരക്കാണ് ഈ പദ്ധതി വാ​ഗ്ദാനം ചെയ്യുന്നത്. മാത്രമല്ല കൂട്ടുപലിശയിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കാനും സാധിക്കും. ഈ കിടിലൻ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം;

നിക്ഷേപ തുക

കിസാൻ വികാസ് പത്ര പദ്ധതിയിൽ പ്രതിമാസം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ നിക്ഷേപിക്കാവുന്ന പരമാവധി തുകക്ക് പരിധിയില്ല. നിങ്ങൾക്ക് വലിയ തുക സമ്പാദിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ വലിയ തുക പ്രതിമാസം നിക്ഷേപിക്കാം.


യോഗ്യതാ മാനദണ്ഡം

1. സി​ഗിംൾ അക്കൗണ്ട് എടുക്കാം.
2. ജോയിന്റ് അക്കൗണ്ട് തുറക്കാം. മൂന്ന് പേർ വരെ ഇതിൽ ഉൾപ്പെടുത്താം. ജോയിൻ്റ് അക്കൗണ്ട് രണ്ട് രീതിയിൽ പ്രവർത്തിപ്പിക്കാം

A) എല്ലാ അക്കൗണ്ട് ഉടമകളും ഒരുമിച്ച് ഒപ്പിടണം.
B) ഏതൊരു അക്കൗണ്ട് ഉടമയ്ക്കും അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും.

3. പ്രായപൂർത്തിയാകാത്ത അപേക്ഷകനും, മാനസിക വൈകല്യമുള്ള അപേക്ഷകനും വേണ്ടി അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാം.

കാലാവധി പൂർത്തിയാകുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം

അക്കൗണ്ട് ഉടമയുടെ മരണം: സിം​ഗിൾ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനിടയിൽ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ കാലാവധിക്കു മുന്നേ ക്ലോസ് ചെയ്യാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടാണെങ്കിലും ഇതുപോലെ ക്ലോസ് ചെയ്യാൻ അനുവാദമുണ്ട്.

കണ്ടുകെട്ടൽ: ഒരു സർക്കാർ ഉദ്യോഗസ്ഥൻ വായ്പ എടുക്കുന്നതിനായി കിസാൻ വികാസ് പത്ര അക്കൗണ്ട് പണയം വച്ചിട്ടുണ്ടെങ്കിൽ, അവർ അക്കൗണ്ട് കണ്ടുകെട്ടിയാൽ കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.

കോടതി ഉത്തരവ്: എന്തെങ്കിലും കാരണത്താൽ അക്കൗണ്ട് അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടാൽ കാലാവധിക്കു മുന്നേ ക്ലോസ് ചെയ്യാം.

നിക്ഷേപ കാലയളവിൽ അക്കൗണ്ട് ഉടമ മരിച്ചാൽ നോമിനിക്കോ നിയമപരമായ അവകാശിക്കോ ബാക്കി തുക ക്ലെയിം ചെയ്യാൻ സാധിക്കും. അക്കൗണ്ട് അവരുടെ പേരിലേക്ക് മാറ്റിയ ശേഷം കാലാവധി പൂർത്തിയാകുന്നതുവരെ നോമിനിക്ക് അക്കൗണ്ട് തുടരാനും അനുവാദമുണ്ട്.

കാലാവധിക്കു മുന്നേ ക്ലോസ് ചെയ്താൽ പലിശ കിട്ടുമോ?

2 വർഷവും 6 മാസവും കഴിയുന്നതിന് മുമ്പ് നിങ്ങൾ അക്കൗണ്ട് അവസാനിപ്പിച്ചാൽ നിക്ഷേപത്തിന് അനുസരിച്ച് പലിശ ഉറപ്പാക്കാം. എന്നാൽ നിക്ഷേപം ആരംഭിച്ച് 2 വർഷവും 6 മാസവും കഴിഞ്ഞാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ നിക്ഷേപിച്ച തുകക്കൊപ്പം സ്കീം വാ​ഗ്ദാനം ചെയ്യുന്ന പലിശ വരുമാനം തന്നെ മൊത്തത്തിൽ ലഭിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!