---പരസ്യം---

10 ലക്ഷം നിക്ഷേപിച്ച് 1 കോടി രൂപയായി മാറ്റുന്നതിനുള്ള ബെസ്റ്റ് റിട്ടയർമെന്റ് പ്ലാൻ ഇതാ!

On: October 30, 2025 12:14 AM
Follow Us:
പരസ്യം

ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ തുക സമ്പാദിക്കാൻ ആ​ഗ്രഹമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ പലരുടെയും സാമ്പത്തിക പ്രതിസന്ധികൾ മൂലം ജോലി ചെയ്യുന്ന കാലത്ത് കാര്യമായൊന്നും നിക്ഷേപിക്കാൻ സാധിക്കാതെ വരാറുണ്ട്. അത് പലപ്പോഴും കൃത്യമായ സാമ്പത്തിക പ്ലാനിം​ഗ് ഇല്ലാത്തതു കൊണ്ട്. ചെറിയ തുക മാറ്റി വെച്ച് കൊണ്ട് റിട്ടയർമെൻ്റ് സമയത്ത് 1 കോടി വരെ സമ്പാദിക്കാൻ സാധിക്കും.

റിട്ടയർമെൻ്റ് നിക്ഷേപത്തിലേക്ക് 10 ലക്ഷം രൂപ മാറ്റി വെച്ചാൽ തീർച്ചയായും 1 കോടി എന്ന ലക്ഷ്യത്തിലേക്ക് നിങ്ങൾക്ക് എത്താം. റിട്ടയർമെൻ്റ് പ്ലാനിം​ഗ് എന്നാൽ റിട്ടയർമെൻ്റിലേക്ക് അടുക്കുമ്പോൾ ആരംഭിക്കേണ്ടതല്ല. ജോലിയിൽ പ്രവേശിക്കുമ്പോൾ അതായത് നിങ്ങളുടെ ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപിച്ച് തുടങ്ങിയാൽ 60 വയസ്സ് എത്തുമ്പോഴേക്കും പണം വളരും.

ദീർഘകാല നിക്ഷേപങ്ങളിൽ എപ്പോഴും കൂട്ടുപലിശയുടെ നേട്ടവും ലഭ്യമാവും. അതിനാൽ ചെറിയ നിക്ഷേപം പോലും കാലാവധി പൂർത്തിയാവുമ്പോൾ വലിയ കോർപ്പസായി വളരുന്നു. 10 ശതമാനം വാർഷിക പലിശ നൽകുന്ന ഒരു നിക്ഷേപത്തിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങളുടെ പണം ഏകദേശം 24 വർഷത്തിനുള്ളിൽ 1 കോടി രൂപയായി വളരും. ഒരുപക്ഷേ ലഭിക്കുന്ന പലിശ വരുമാനം 12 ശതമാനമാണെങ്കിൽ 20 വർഷത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് 1 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും.

നിങ്ങൾ 25 വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ വിരമിക്കുന്നതിനു മുന്നേ തന്നെ 45ാം വയസ്സിൽ ഈ 1 കോടി സ്വന്തമാക്കാം. അപകട സാധ്യതകൾ കുറഞ്ഞതും എന്നാൽ വലിയ നേട്ടം ഉറപ്പാക്കാവുന്നതുമായി നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത ശേഷം മാത്രം നിക്ഷേപം ആരംഭിക്കുക. അത്തരത്തിൽ നിക്ഷേപിക്കാവുന്ന ചില പദ്ധതികളെ കുറിച്ച് അറിയാം;

1. നാഷണൽ പെൻഷൻ സിസ്റ്റം (NPS)

റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കാൻ എൻപിഎസിൽ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാണ്. നിങ്ങളുടെ ഇക്വിറ്റി അലോക്കേഷൻ അനുസരിച്ച് 9 ശതമാനം മുതൽ 12 ശതമാനം വരെ പലിശ വരുമാനമാണ് എൻപിഎസ് വാ​ഗ്ദാനം ചെയ്യുന്നത്. എൻപിഎസിൽ 10 ശതമാനം നിരക്കിൽ 10 ലക്ഷം രൂപ 24 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1 കോടി രൂപ കോർപ്പസ് സൃഷ്ടിക്കാൻ സാധിക്കും. ജോലിയിൽ പ്രവർത്തിക്കുമ്പോൾ എൻപിഎസ് പദ്ധതിയെയും പരി​ഗണിക്കുന്നത് നല്ലതായിരിക്കും.

2. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

അപകട സാധ്യതകളെ കുറിച്ച് ആശങ്കയില്ലാത്ത നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നല്ല തിരഞ്ഞെടുപ്പാണ്. സാധാരണയായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ 12-15 ശതമാനം വരെ പലിശ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഉയർന്ന വരുമാനം ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ 10 ലക്ഷം രൂപ എന്ന നിക്ഷേപം 16-20 വർഷത്തിനുള്ളിൽ 1 കോടി രൂപയായി വളരും. എങ്കിലും വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വരുമാനത്തിലും ഉയർച്ച താഴ്ചകൾ നേരിട്ടേക്കാം. പക്ഷേ ദീർഘകാല നിക്ഷേപമായതിനാൽ കൂട്ടുപലിശയുടെ നേട്ടം ഉറപ്പായും ലഭിക്കും.

3. ബാലൻസ്ഡ് അഡ്വാന്റേജ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകൾ

ഈ ഫണ്ടുകൾ ഓഹരികളിലും, കടപ്പത്രങ്ങളിലും നിക്ഷേപിച്ച്, റിസ്കും റിവാർഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നു. 9% മുതൽ 11% വരെ പലിശ വരുമാനം ഉറപ്പാക്കാൻ ഇത്തരം നിക്ഷേപത്തിലൂടെ സാധിക്കും. വിരമിക്കലിനോട് അടുക്കുന്നവർക്ക് ഈ നിക്ഷേപ രീതി വളരെ അനുയോജ്യമാണ്.

ഈ മൂന്ന് നിക്ഷേപങ്ങളും 1 കോടിയെന്ന റിട്ടയർമെൻ്റ് കോർപ്പസ് സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കും. ഏത് നിക്ഷേപം തിരഞ്ഞെടുത്താലും കാലാവധിയും പലിശ നിരക്കും നിങ്ങൾക്ക് കൃത്യമായി മനസിലാക്കണം. ഇത് ഒറ്റത്തവണ നിക്ഷേപമായതിനാൽ അപകട സാധ്യതയും ഉയരും. ക്ഷമയോടെ കാത്തിരുന്നാൽ പ്രതീക്ഷിക്കുന്നതിലും ഉയർന്ന നേട്ടം കൈവരിക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് www.keezhariyourvarthakal.com നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!