---പരസ്യം---

തേക്ക് നട്ടാൽ എട്ടാം വർഷം തന്നെ വൻ ആദായം

On: October 15, 2025 4:38 PM
Follow Us:
പരസ്യം

ഏറെക്കാലം കഴിഞ്ഞ് ആദായം ലഭിക്കുന്നതാണ് തേക്ക് കൃഷി എന്നാണ് പലരുടെയും ധാരണം. 30 വർഷം വരെ എടുക്കും തേക്കിൽനിന്നുള്ള ആദായത്തിന് എന്നാണ് പലരും പറയാറ്. എന്നാൽ, അത് ശരിയല്ല. ശാസ്ത്രീയമായി, കൃത്യമായ പ്ലാനിങ്ങോടെയുള്ള തേക്ക് കൃഷിയിൽ വെറും എട്ട് വർഷം മുതൽ ആദായം ലഭിച്ച് തുടങ്ങും. 12 വർഷം, 18, 26, 36 വർഷങ്ങളിൽ തേക്ക് തടി മുറിച്ച് വിൽക്കാം. ശാസ്ത്രീയമായ തേക്ക് കൃഷിക്ക് കൃഷിവകുപ്പും കേരള കാർഷിക സർവകലാശാലയും കർഷകരെ സഹായിക്കും.

തൈ നടേണ്ട വിധം, വളം

തേക്ക് കൃഷിക്ക് ഏറ്റവും അനുയോജ്യം തീരെ വെള്ളക്കെട്ട് ഇല്ലാത്ത ഭൂമിയാണ്. എന്നാലോ സൂര്യപ്രകാശം ആവശ്യമാണുതാനും. മറ്റു മരങ്ങളുടെ തണലുള്ള സ്ഥലങ്ങളിൽ പാടില്ല.

ബെഡിൽ വളർത്തിയെടുത്ത സ്റ്റമ്പ് അല്ലെങ്കിൽ കുരു മുളപ്പിച്ച് പോളിബാഗിൽ വളർത്തിയെടുത്ത തൈകൾ നടുക. തൈകൾ തമ്മിലും രണ്ട് പന്തികൾ തമ്മിലും 2 മീറ്റർ (2 മീ. x 2 മീ. / 6.6.x 6.6 അടി) അകലമുണ്ടാകണം. 30 സെ.മീ. വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുക്കണം. മേൽ‌മണ്ണ് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി, അഞ്ച് കിലോ വേപ്പിൻപിണ്ണാക്ക്, 300 ഗ്രാം രാജ്ഫോസ്, 250 ഗ്രാം എന്നിവ നന്നായി ഇളക്കിച്ചേർത്ത് കുഴി മൂടണം. അതിലാണ് തൈ നടേണ്ടത്. സ്റ്റമ്പ് ആണ് നടുന്നതെങ്കിൽ കമ്പി ഉപയോഗിച്ച് അകലത്തിൽ ദ്വാരം ഉണ്ടാക്കി അതിൽ സ്റ്റമ്പ് നട്ട് വശത്തുനിന്നു കമ്പി ഉപയോഗിച്ച് മണ്ണ് നീക്കി മണ്ണിൽ ഉറപ്പിക്കുക. പുതുമഴ ലഭിച്ച ഉടനെ ഏപ്രിൽ-മേയ് മാസമാണ് സ്റ്റമ്പ് നടുന്നതിന് അനുയോജ്യം.

ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി ഒരു തൈക്ക് 10 കിലോ എന്ന തോതിൽ എല്ലാ വർഷവും നൽകണം. ചപ്പുചവറുകൾ വെട്ടി പുതയിടണം. തൈ ഒന്നിന് യൂറിയ 30 ഗ്രാം, രാജ്ഫോസ് 25 ഗ്രാം, പൊട്ടാഷ് 15 ഗ്രാം എന്ന തോതിൽ രണ്ടാം വർഷം മുതൽ അഞ്ചാം വർഷംവരെ നൽകണം. പിന്നീട് 12 വർഷംവരെ മൂന്ന് വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ അളവിൽ രാസവളം നൽകണം.

കൃത്യമായ ഇടവേളകളിൽ മരങ്ങൾ മുറിച്ചു വിൽക്കണം. 2 x 2 മീറ്റർ അകലത്തിൽ നട്ട തൈകൾ 4 വർഷമാകുമ്പോൾ 4 x 4 മീറ്റർ അകലം ലഭിക്കത്തക്ക രീതിയിൽ ചുവടു ചേർത്തു വെട്ടിക്കളയണം. ഏറ്റവും വളർച്ച കുറഞ്ഞതും മുരടിച്ചതുമായ തൈകൾ വീണ്ടും മുളച്ചുവരാത്തവിധം വെട്ടണം. നേർപകുതി തൈകളാണ് നാലാം വർഷം വെട്ടിമാറ്റേണ്ടത്. തുടർന്ന് 8, 12, 16, 26 വർഷങ്ങളിലും ഇത്തരത്തിൽ തടി മുറിച്ച് വിൽക്കണം. പരിപാലനം കൃത്യമാണെങ്കിൽ തേക്കിന് വർഷത്തിൽ 2 മുതൽ 4 ഇഞ്ച് വരെ വണ്ണം ഉണ്ടാകും.

ഇലതീനിപ്പുഴുവും തണ്ടുതുരപ്പനുമാണ് തേക്കിനെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. ഇലതീനിപ്പുഴുക്കളുടെ ആക്രമണമുണ്ടായാൽ ക്വിനാൽഫോസ് 3 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം. തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനു ക്ലോർ പൈറിഫോസ് 3 മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക.

  • മണ്ണ് പരിശോധന: തേക്ക് കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ ആദ്യം സ്ഥലത്തെ മണ്ണ് പരിശോധിക്കുക.
  • നിലം ഒരുക്കൽ: തേക്ക് കൃഷി ഉദ്ദേശിക്കുന്ന സ്ഥലത്തിനും മറ്റു പ്ലാനുകൾക്കുമായി വിദഗ്ധ ഉപദേശം തേടുക. മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിന് ജൈവവസ്തുക്കൾ ചേർത്ത് ഭൂമി ഒരുക്കുക.
  • നടീൽ: ആരോഗ്യകരമായ വളർച്ചയ്ക്ക് ശരിയായ അകലത്തിൽ ഉയർന്ന നിലവാരമുള്ള തൈകൾ നടുക.
  • പരിപാലനം: ചെടികൾക്ക് പതിവായി വെള്ളം നൽകുകയും നല്ല വളർച്ചക്ക് വളങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.
  • കനംകുറയ്ക്കൽ: ശേഷിക്കുന്ന മരങ്ങൾ കൂടുതൽ ശക്തമായ വളരാൻ അനുവദിക്കുന്നതിന് ദുർബലമായ മരങ്ങൾ വെട്ടിമാറ്റുക.
Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!