---പരസ്യം---

ചിപ്പ് ഘടിപ്പിച്ച് പുതിയ പാസ്‌പോര്‍ട്ട്; കൂടെ ഗോള്‍ഡ് എംബ്ലം, ഇ-പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ

On: October 12, 2025 11:48 AM
Follow Us:
പരസ്യം

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ച് രേഖകളുമായി ഹാജരായിട്ടാണ് നിലവില്‍ എല്ലാവര്‍ക്കും പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. പാസ്‌പോര്‍ട്ട് ആധുനിക വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് (ഇ-പാസ്‌പോര്‍ട്ട്) ആരംഭിച്ചിരിക്കുന്നത്. സുരക്ഷ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

സാധാരണ പാസ്‌പോര്‍ട്ട് പോലെ അല്ല ഇ-പാസ്‌പോര്‍ട്ട്. ഇതില്‍ ചെറിയ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ചിപ്പ് പരിശോധിച്ചാല്‍ ലഭിക്കും. ഇ-പാസ്‌പോര്‍ട്ടിന്റെ പ്രത്യേകതകളും നേട്ടങ്ങളും എന്തെല്ലാം, അപേക്ഷിക്കേണ്ടത് എങ്ങനെ, ആര്‍ക്കൊക്കെ അപേക്ഷ സമര്‍പ്പിക്കാം, എല്ലാ പാസ്‌പോര്‍ട്ട് ഓഫീസിലും സൗകര്യം ലഭ്യമാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാം…

വിരലടയാളം, മുഖം സ്‌കാന്‍ ചെയ്ത രേഖ എന്നിവയെല്ലാം ചിപ്പില്‍ അടങ്ങിയിട്ടുണ്ടാകും. പാസ്‌പോര്‍ട്ട് കവറിന്റെ അകത്താണ് ചിപ്പ്. സാധാരണ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക ഗോള്‍ഡ് എംബ്ലവും ഇതിലുണ്ടാകും. ശക്തമായ സുരക്ഷയാണ് ഇ-പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം തടയാന്‍ ഇത് സഹായിക്കും. രേഖകള്‍ മോഷ്ടിക്കാനും സാധിക്കില്ല.

വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും ചിപ്പ് സ്‌കാന്‍ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കും. വേഗത്തില്‍ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ എന്‍ട്രിയും എക്‌സിറ്റും എളുപ്പം നടക്കും. അന്താരാഷ്ട്ര നിലവാരമുള്ളതിനാല്‍ രാജ്യാന്തര തലത്തില്‍ സ്വീകരിക്കുകയും ചെയ്യും. ദുരുപയോഗം തടയാന്‍ സാധിക്കുന്നു എന്നതാണ് ഇ-പാസ്‌പോര്‍ട്ടിന്റെ പ്രധാന നേട്ടം.

ഇ-പാസ്‌പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം

ഏത് ഇന്ത്യന്‍ പൗരനും ഇ-പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിക്കാം. രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും ഇ-പാസ്‌പോര്‍ട്ട് നിലവില്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ അപേക്ഷിക്കുന്ന വേളയില്‍ ഇക്കാര്യം ഉറപ്പിക്കണം. എന്നാല്‍ വൈകാതെ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്ക് ഈ സൗകര്യം വിപുലീകരിക്കുമെന്നാണ് അറിയുന്നത്.

സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന പോലെ തന്നെയാണ് ഇ-പാസ്‌പോര്‍ട്ടിനും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച് അപോയിന്റ്‌മെന്റ് എടുക്കണം. ലഭ്യമായ ദിവസം രേഖകള്‍ സമര്‍പ്പിക്കാന്‍ പാസ്‌പോര്‍ട്് ഓഫീസില്‍ എത്തേണ്ടി വരും. നിലവിലുള്ള സാധാരണ പാസ്‌പോര്‍ട്ട് ഒഴിവാക്കുന്നു എന്ന് പുതിയ നടപടികള്‍ക്ക് അര്‍ഥമില്ല. എന്നാല്‍ ക്രമേണ ഇ-പാസ്‌പോര്‍ട്ട് മാത്രമായി മാറിയേക്കും.

രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇ-പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യാനുള്ള സൗകര്യം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടെ സാധാരണ പാസ്‌പോര്‍ട്ട് പൂര്‍ണമായും ഒഴിവായേക്കും. നിലവില്‍ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഈ സൗകര്യം ലഭ്യമല്ല. അതുകൊണ്ടുതന്നെ സാധാരണ പാസ്‌പോര്‍ട്ട് തുടരും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!