കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍ എച്ച് ഐ ഡി സി എല്‍ ) ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 34 ഒഴിവുകളിലേക്കാണ് നിയമനം. ഒക്ടോബര്‍ നാലിന് ആരംഭിച്ച അപേക്ഷ പ്രക്രിയ നവംബര്‍ 3 വരെ തുറന്നിരിക്കും. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.nhidcl.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഈ റിക്രൂട്ട്മെന്റിന് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ഗേറ്റ് സ്‌കോറുകളെ അടിസ്ഥാനമാക്കി എന്‍ എച്ച് ഐ ഡി സി എല്‍ മെറിറ്റ് ലിസ്റ്റുകള്‍ തയ്യാറാക്കും. 2023, 2024, അല്ലെങ്കില്‍ 2025 മുതല്‍ സാധുവായ ഗേറ്റ് സ്‌കോറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1.60 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ രണ്ട് വര്‍ഷത്തെ പ്രൊബേഷനില്‍ ആയിരിക്കും നിയമിക്കുക. ഇത് രണ്ട് വര്‍ഷം കൂടി നീട്ടാവുന്നതാണ്. അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും 2023, 2024, അല്ലെങ്കില്‍ 2025 മുതലുള്ള സാധുവായ ഗേറ്റ് സ്‌കോറും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 34 വയസില്‍ കൂടരുത്.
സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ഇളവ് ബാധകമാണ്. ടെക്‌നിക്കല്‍ കേഡറിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയവരും 2023, 2024, അല്ലെങ്കില്‍ 2025 വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഗേറ്റ് പരീക്ഷ പാസായവരുമായിരിക്കണം അപേക്ഷിക്കേംണ്ടത്. ഉയര്‍ന്ന പ്രായപരിധി 34 വയസാണ്. സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവുകള്‍ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
എന്‍ എച്ച് ഐ ഡി സി എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nhidcl.com സന്ദര്‍ശിക്കുക. നിലവിലെ ഒഴിവുകള്‍ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്ത് അനുബന്ധ റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മുഴുവന്‍ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകള്‍ (ഫോട്ടോയും ഒപ്പും) അപ്ലോഡ് ചെയ്യുക. ബാധകമായ ഫീസ് (എന്തെങ്കിലും ഉണ്ടെങ്കില്‍) അടച്ച് സമര്‍പ്പിക്കുക. ഭാവി റഫറന്‍സിനായി സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിക്കാനുള്ള സമര്‍പ്പിക്കാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുകപൂര്‍ണ വിജ്ഞാപനം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക












