കെയർ എക്കണോമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, രോഗിപരിചരണം, ബേബി സിറ്റിംഗ് എന്നീ മേഖലകളിൽ സേവനം നൽകുന്നതിനായി സംരംഭ മാതൃകയിൽ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതിയാണ് കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു
.👇🏾താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് താല്പര്യമുള്ളവരുടെ പേരും ഫോൺ നമ്പറും നിങ്ങളുടെ കുടുംബശ്രീ സി ഡി എസ് ഓഫീസിൽ നൽകുക.
1. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
2. കുടുംബശ്രീ അംഗം/ കുടുംബാംഗം (സ്ത്രീയോ, പുരുഷനോ)/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
3. പ്രായം 18 വയസ്സ് മുതൽ 55 വയസ്സുവരെ. ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് 65 വയസ്സുവരെ.
4. കെയർ സെക്ടറിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന
.5. ആദ്യഘട്ട സ്ക്രീനിങ് വിജയിച്ചവർക്ക് മാത്രമേ പരിശീലനത്തിന് അർഹത ഉണ്ടാവുകയുള്ളൂ.
6. രാത്രിയും പകലും ഡ്യൂട്ടി ചെയ്യാൻ തയ്യാറായവരായിരിക്കണം.താല്പര്യമുള്ളവർ പേര്, ഫോൺ നമ്പർ, വാർഡ് നമ്പർ സഹിതം സി ഡി എസിൽ നൽകുക.കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള കുടുംബശ്രീ സി ഡി എസ് ഓഫീസുമായി ബദ്ധപ്പെടുക.














