ഒപ്പം റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു ഒപ്പം റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഒന്നാം ഓണനാളിൽ പൂക്കളമത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു. തിരുവോണ നാളിൽ കായിക പരിപാടികൾക്ക് തുടക്കമായി . കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറിൽ പരം ആളുകൾ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും വടം വലി മത്സരവും നടന്നു പുരുഷൻമാരുടെ സാരിയുടുക്കൽ മത്സരം പരിപാടികളിൽ മികച്ചു നിന്നു. രാത്രിയോടെ സമ്മാനം വിതരണം ചെയ്തു.