തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന കീഴരിയൂർ അസിസ്റ്റൻ്റ് ഓഫീസറുടെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളി സംഘടനയായ എൻ. ആർ. ഇ ജി. യൂണിയൻ്റെ നേതൃത്വത്തിൽ കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി ജോതിഷ് സ്വാഗതവും, സി.ടി അദ്ധ്യക്ഷനുമായി. സമരം സി.പി.ഐ.എം. കൊയിലാണ്ടി ഏരിയാസിക്രട്ടരി ടി. കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയാ സെക്രട്ടറി. രവീന്ദ്രൻ മാസ്റ്റർ കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി.കെ. ബാബു. കെ.എസ്. കെ.ടി.യു. സിക്രട്ടറി എം. സുരേഷ് മാസ്റ്റർ നമ്പ്രത്ത് കര ലോക്കൽ സിക്രട്ടറി കെ.പി. ഭാസകരൻ എന്നിവർ അഭിവാദ്യം ചെയ്തു രതികല , അമൽസരാഗ, സുജിത, അമിഷ ,രാജി എന്നിവർ നേതൃത്വം നല്കി