---പരസ്യം---

എറണാകുളത്ത് ഒരു ജോലിയാണോ അന്വേഷിക്കുന്നത്: ഇതാ നിരവധി ഒഴിവ്: ശമ്പളം 40000 മുതല്‍ 150000 വരെ

On: August 10, 2025 11:22 AM
Follow Us:
പരസ്യം

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ആഗസ്റ്റ് 11-ന് രാവിലെ 10:30-ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ആശീർവാദ് ഫിനാൻസ്, പെന്റാ ഗ്ലോബൽ, ഗോഡ്സ്പീഡ് ഇമിഗ്രേഷൻ കൺസൾട്ടൻസി, റോസ് ലിസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്കാണ് ഒഴിവുകൾ.

ഫീൽഡ് ഡെവലപ്മെന്റ് അസിസ്റ്റന്റ്റ്, അസിസ്റ്റന്റ്റ് ബ്രാഞ്ച് ഹെഡ് (ശമ്പളം – 17,000 – 27,500)., ഹൗസ് കീപ്പിങ് സൂപ്പർവൈസർ (ആൺ ശമ്പളം – 15,000), ഇമിഗ്രേഷൻ കൺസൾട്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ജൂനിയർ ഇമിഗ്രേഷൻ കൺസൾട്ടന്റ്റ്, മാനേജ്മെന്റ്റ് ട്രെയിനി (ശമ്പളം 18,000 25,000), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ (ശമ്പളം – 40,000 – 1,50,000 ) എന്നീ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍.

എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 11-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ബയോഡാറ്റയുടെ നാല് കോപ്പി സഹിതം അഭിമുഖത്തിനായി ഹാജരാകണം.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0484-2422452

മേട്രൻ കം റെസിഡെൻ്റ് ട്യൂട്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് കരാറടിസ്ഥാനത്തിൽ മേട്രൻ കം റെസിഡെൻ്റ് ട്യൂട്ടർമാരെ (2026 മാർച്ച് വരെ ) താല്കാലികമായി നിയമിക്കുന്നു. ബിരുദവും, ബി എഡും ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വൈകുന്നേരം നാലു മുതൽ രാവിലെ എട്ടു വരെയാണ് പ്രവൃത്തി സമയം. 12,000 രൂപയാണ് പ്രതിമാസ ഓണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് മാസം 14 ന് രാവിലെ 11 ന് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷ൯ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.. കുടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0484 2422256.

താത്കാലിക നിയമനം

തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025-2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനടിസ്‌ഥാനത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവ് ഉണ്ട്.

ഡെമോൺസ്ട്രേറ്റർ

യോഗ്യത: എൻ.സി.എച്ച്.എം.സി.ടി., ന്യൂഡൽഹി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ ഏതെങ്കില്ലും അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ലഭിച്ച 50 ശതമാനം മാർക്കോടെയുള്ള മൂന്നുവർഷ ഡിഗ്രി /ഡിപ്ലോമ അല്ലെകിൽ എ.ഐ.സി.ടി.ഇ അംഗീകൃത യുണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്മെൻ്റ് ബിരുദം.

പ്രവൃത്തി പരിചയം : ത്രീ സ്റ്റാർ വിഭാഗത്തിൽ കുറയാതെയുളള ഹോട്ടലിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐഎച്ച്എംസിടി, ഗവ. കോളേജ് എന്നിവിടങ്ങളിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ അധ്യാപന പരിചയം.

ലാബ് അസിസ്‌റ്റൻ്റ്

യോഗ്യത : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

പ്രവൃത്തി പരിചയം : ഹോട്ടൽ അല്ലെങ്കിൽ കാറ്ററിങ് സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
താല്പ‌ര്യമുള്ളവർ ആഗസ്റ്റ് 12 നകം fcithrissur1@gmail.com ഇ മെയിൽ വിലാസത്തിൽ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അ യക്കണം. ഫോൺ 0487 2384253.

ഹെൽപ്പർ ഒഴിവ്

ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ- 99467 35290.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!