കർഷക കോൺഗ്രസ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കീഴരിയൂർ വന്യമൃഗ ശല്യത്തിനെതിരെ കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ധർണ്ണയിൽ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് മജൂസ് മാത്യൂ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ്സ്കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കൊല്ലംകണ്ടി വിജയൻ അധ്യക്ഷം വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ബാബു മാസ്റ്റർ കെ ബാബു മുള്ളൻകണ്ടി ,മണ്ഡലം പ്രസിഡണ്ട് ശിവൻ ഇടത്തിൽ ,കെ.എം വേലായുധൻ ,വിശ്വൻ കൊളപ്പേരി,ബാലകൃഷ്ണൻ എം.പി,രമേശൻമനത്താനത്ത്, നെല്ലാടി ശിവാനന്ദൻ ,ശശി എ.ടി ,കെ.ദാസൻ ഇടക്കുളം കണ്ടി ബാബു മലയിയിൽ,ഷാജി ടി.പി,കുറുമയിൽ സന്തോഷ് എന്നിവർ സംസാരിച്ചു