ദുബായിൽ ജോലി തിരയുന്നവരാണോ? എന്നാൽ നിങ്ങൾക്കിതാ മികച്ച അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. വൊക്കേഷ്ണൽ/ ടെക്നിക്കൽ സ്ക്ൂൾ ട്രെയിനിങ് അല്ലെങ്കിൽ അപ്രന്റിഷിപ്പ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം വേണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1800 -2600 (42,000-60,000 രൂപ) ദിർഹം ശമ്പളമായി ലഭിക്കും. താമസം സൗജന്യമായിരിക്കും. കൂടാതെ യാത്രാ സൗകര്യങ്ങളും മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. രണ്ട് വർഷത്തെ കരാർ നിയമനമായിരിക്കും.
recruit@odepc.in എന്ന മെയിലിൽ ആണ് അപേക്ഷിക്കേണ്ടത്. “MEP Technicians” എന്ന് സബ്ജക്ടിൽ പറയണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 20. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/mep-technician













