പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി, ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ 14.08.2025 വരെയും 60/- രൂപ പിഴയോടുകൂടി 23.08.2025 വരെയും ദീർഘിപ്പിച്ചിരിക്കുന്നു.
8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള , പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500/- രൂപയാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിശദവിവരങ്ങൾക്ക് 0481 -2300443 ,9496094157, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
എൽ.ബി.എസ്. സെന്റർ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ വളരെയധികം ജോലി സാധ്യതയുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവർക്കും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടൈറസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു കൊമേഴ്സ്/ ബി.കോം യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in മുഖേന ജൂലൈ 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055.















