ഇന്ത്യയിൽ, ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ), എസ്.സി (പട്ടികജാതി), എസ്.ടി (പട്ടികവർഗം) തുടങ്ങിയ സംവരണ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ വിവിധ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഒമ്പതാം ക്ലാസ് മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുന്നു. 2025–26 അക്കാദമിക് സെഷനിലെ എസ്.സി. എസ്.ടി, ഒ.ബി.സി സ്കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പിലൂടെ ധനസഹായം ലഭിക്കും. അതിനായി സർക്കാർ നിരവധി കോടി രൂപയുടെ ഒരു വലിയ ബജറ്റും അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ലഭിക്കുന്ന സ്കോളർഷിപ്പാണിത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക സർക്കാർ പോർട്ടൽ വഴി സ്കോളർഷിപ്പിന് എളുപ്പത്തിൽ അപേക്ഷിക്കാം. വെബ്സൈറ്റ്: https://scholarships.gov.in/ ••••••