കീഴരിയൂർ:കൈപ്പുറത്ത് അശോകൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു.കീഴരിയൂർ-മുൻ കെ.പി സി.സി മെമ്പറും കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറുമായിരുന്ന കൈപ്പുറത്ത് അശോകൻ്റെ നിര്യാണത്തിൽ കോരപ്രയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല അദ്ധ്യക്ഷത വഹിച്ചു .DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഇടത്തിൽ ശിവൻ, ഇ.അശോകൻ, കുറ്റിയത്തിൽ ഗോപാലൻ ഒ.ജയൻ, ടി. യു സൈനുദ്ദീൻ, ടി.കെ വിജയൻ ,ടി സുരേഷ് ബാബു, സംഗീത സി .പി, കെ.സി രാജൻ കെ.അബ്ദുറഹിമാൻ, കെ.എം സുരേഷ് ബാബു, കെ.പി വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ ,കെ.കെ ദാസൻ, ടി.കെ ഗോപാലൻ, ശശി പാറോളി, ദാസൻ എടക്കുളം കണ്ടി, ശശി കല്ലട പ്രസംഗിച്ചു.