കീഴരിയൂർ : രാത്രിയുടെ മറവിൽ നിരവധി ചന്ദനമരങ്ങൾ മുറിച്ചു കടത്തി. ഇന്നലെ രാത്രി കിണറുള്ളതിൽ ഷൈനയുടെ വീട്ടുപറമ്പിലും, നടുവിലക്കണ്ടി രാജൻ്റെ മുറ്റത്തോട് ചേർന്നുള്ളതും അടക്കം നിരവധി ചന്ദന മരങ്ങളാണ് കളവ് പോയിരിക്കുന്നത്.

രാത്രിയിൽ ചന്ദനമരം മുറിച്ച് കടത്തുന്ന സംഘം കീഴരിയൂരിൽ പതിവാണ്. ഒരു വർഷം മുൻപും ഇവിടെ നിന്ന് ഒട്ടനവധി മരങ്ങൾ മുറിച്ച്കടത്തിയിരുന്നു. രഹസ്യമായി ഗൂഢ സംഘം കീഴരിയൂരിൽ പ്രവർക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ സംശയം.













