കീഴരിയൂർ:തേങ്ങ കളവു പോകുന്നതായി കർഷകരുടെ പരാതി. കീഴരിയൂർ വടക്കുംമുറി മതുമ്മൽ ഭാഗത്താണ് തേങ്ങ നഷ്ടപ്പെടുന്നതായി കർഷകർക്ക് മനസ്സിലായത്. ആദ്യകാലത്ത് തേങ്ങ വീണത് എടുത്തു കൊണ്ട് പോവുന്നതായിരുന്നു സാധാരണ ഉണ്ടാവാറുള്ളത് ‘ എന്നാൽ തേങ്ങക്ക് വില കൂടിയത് കാരണം രാത്രി തെങ്ങിൽ കയറി പറിക്കുകയാണെന്ന് കർഷകർ പരാതി പ്പെടുന്നു. ഇതിനെതിരെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് തെങ്ങ് കർഷകർ പറയുന്നു